മാസ്റ്റർ വന്നില്ലെങ്കിൽ മരയ്ക്കാർ കാണില്ല,ദിലീപ് ഇടഞ്ഞ് തന്നെ നിൽക്കുന്നു,പൃഥ്വിരാജിനെ കാത്തിരിക്കുന്നത് കോടികളുടെ നഷ്ടം

തമിഴ് ചിത്രത്തിനായി തീയേറ്റർ തുറക്കില്ലെന്ന തീരുമാനത്തിനെതിരെ സിനിമാ പ്രേമികൾ രംഗത്ത്. വിജയ് ചിത്രമായ മാസ്റ്റർ ഈ മാസം 13 ന് തീയേറ്ററിൽ എത്താനിരിക്കെയാണ് തമിഴ് ചിത്രത്തിന് മാത്രമായി തീയേറ്റർ തുറക്കാൻ സാധിക്കില്ലെന്ന് ഫിയോക്ക് വ്യക്തമാക്കിയത്. ഇതിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ ഫേസ്‌ബുക്ക് പേജിലാണ് പ്രേക്ഷകർ പ്രതിഷേധവുമായി എത്തിയത്. മാസ്റ്റർ റിലീസ് അനുവദിക്കാതെ മരയ്ക്കാർ ചിത്രത്തിനായി തീയേറ്റർ തുറക്കുന്നത് ശരിയെല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. മാസ്റ്റർ റിലീസ് ചെയ്തില്ലെങ്കിൽ മരയ്ക്കാർ കാണില്ലെന്നും പ്രേക്ഷകർ പറയുന്നു.

പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഫോര്‍ച്യൂണ്‍ സിനിമാസ് എന്നിവരാണ് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്. ദിലീപ് ആന്റണി പെരുമ്പാവൂർ എന്നിവരടങ്ങുന്ന തീയേറ്റർ ഉടമകളുടെ സംഘമാണ് മാസ്റ്റർ ന് മാത്രമായി തീയേറ്റർ തുറക്കാൻ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് ഇതോടെ പ്ര്വിഥ്വിരാജിന് കോടികളുടെ നഷ്ട്ടമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.

അഭിപ്രായം രേഖപ്പെടുത്തു