തുളയുള്ള വട കാണാത്തവർക്കായി സമർപ്പിക്കുന്നു ; ആരാധകരുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി താരം

ബിഗ്‌ബോസ് സീസൺ രണ്ടിൽ കൂടി ശ്രദ്ധ നേടിയ താരമാണ് അഞ്ജലി അമീർ പിന്നീട് മമ്മുട്ടി ചിത്രമായ പേരൻപ് ലൂടെ സിനിമയിലും സാന്നിധ്യമറിയിച്ചു മോഡലിങ്ങിലാണ് അഞ്ജലി കൂടുതൽ തിളങ്ങിയത്. ട്രാൻസ്‌വുമണ് ആയ അഞ്ജലി തന്റെ ലിവിങ് ടുഗതർ പങ്കാളിയെക്കുറിച്ച് ലൈവിൽ വരികയും ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതും വാർത്തയിൽ ഇടം നേടിയിരുന്നു.

ഇപ്പോഴിതാ അഞ്ജലി അമീർ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റിട്ട യുവാവിന് രസകരമായി മറ്റൊരു ചിത്രം പങ്കുവെച്ച് താരം മറുപടി നൽകിയിരിക്കുകയാണ്. അഞ്ജലിയുടെ ചിത്രത്തിന് തലയില്ലാത്ത വടയാണോ എന്നാണ് യുവാവ് ചോദിച്ചത്. എന്നാൽ ആ കമന്റിന് അഞ്ജലി മറ്റൊരു ചിത്രം പങ്കുവെച്ചാണ് മറുപടി നൽകിയത്. മറുപടി ഇങ്ങനെ തുളയുള്ള വട കാണാത്തവർക്കായി സമർപ്പിക്കുന്നു. എന്നാൽ പിന്നീട് താരം ആ കമന്റ് തിരുത്തുകയും ചെയ്തു.