400 കോടി മുതൽമുടക്കിൽ രാമായണ കഥയുമായി പ്രഭാസിന്റെ ആദിപുരുഷ്

ശ്രീരാമന്റെ കഥ പറയുന്ന ആദിപുരുഷിൻറെ ടെസ്റ്റ് ഷൂട്ട് ആരംഭിച്ചതായി അണിയറപ്രവർത്തകർ. ശ്രീരാമനായി വേഷമിടുന്നത് തെന്നിന്ത്യൻ താരം പ്രഭാസ് ആണ്. മലയാള സിനിമാ താരം കീർത്തി സുരേഷ് സീതയായി വേഷമിടുമെന്നാണ് വിവരം.

400 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് അണിയിച്ചൊരുക്കുന്നത്. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ. ഫെബ്രുവരിയിൽ ചിത്രീകരണമാരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.