അതൊക്കെ പാപമായാണ് തോന്നുന്നതെങ്കിൽ നിങ്ങൾ വിവാഹം കഴിക്കരുത്

സുരാജ് വെഞ്ഞാറമൂട് നായകനായും നിമിഷ സജയൻ നായികയായും എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രം റിലീസായത്തിന് ശേഷം നിരവധി വിമർശങ്ങളും ഉയർന്നിരുന്നു. ഭാര്യ ഭർതൃ ബന്ധത്തെക്കുറിച്ച് പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. വിവാഹബന്ധവും കുടുംബവും ചർച്ചയായ ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ഇത്തരം സിനിമകൾക്ക് കയ്യടിക്കുന്ന സ്ത്രീകളോട് പറയാനുള്ളതെന്ന് പറഞ്ഞ് റൂബി ധ്വനി എന്ന യുവതി പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു.

കുറിപ്പ്പിന്റെ പൂർണരൂപം :

ഏതൊ ഒരാളുടെ മനസ്സിന്റെ തോന്നിയ ഭർത്താവിന് വെളളം കൊടുക്കുന്നതും , ഭർത്താവിന്റെ വസ്ത്രം അലക്കുന്നതും ഭക്ഷണം കൊടുക്കുന്നതും ,കുട്ടികളെ നോക്കുന്നതും ഒക്കെ മഹാ പാപമായി തോന്നുകയും അതിനെ ഒരു സിനിമയായി അവതരിപ്പിക്കുകയും ചെയ്തപ്പോൾ ,അതിന്‌ പുറകെ പോകുന്ന സ്ത്രീകളോടാണ്,

രാവിലെ മുതൽ വൈകുന്നേരം വരെ കിന്റൽ (100 കിലൊ )ചാക്ക് തലയിൽ കയറ്റി ലോഡിങ് ചെയ്യുന്ന പുരുഷൻമാരെ നിങ്ങൾക്ക്‌ അറിയുമൊ ? തടിമില്ലുകളിൽ അഹോരാത്രം പണിയെടുക്കുന്ന , രാത്രി കടലിൽ പോയി രാവിലെ വീട്ടിലിരിക്കുന്ന ഭാര്യക്കും മക്കൾക്കും അന്നത്തിനുള്ള വകയുമായി രാവിലെ തിരികെ എത്തുന്ന പുരുഷന്മാരെ നിങ്ങൾക്ക്‌ അറിയുമൊ ?

പാറമടകളിൽപണിയെടുക്കുന്ന ആയിരവും രണ്ടായിരവും കിലോമീറ്ററുകൾ ഒരെ ഇരുപ്പിൽ രാവും പകലും ഇല്ലാതെ വാഹനം ഓടിക്കുന്ന , രാവിലെ മുതൽ ഇരുട്ടുന്നവരെ മരം കയറുന്ന , അസ്ഥി കോച്ചുന്ന തണുപ്പിലും ചുട്ടുപൊളളുന്ന ചൂടിലും രാജ്യാതിർത്തികളിൽ കാവൽ കിടക്കുകയും യുദ്ദം ചെയ്യുകയും ചെയ്യുന്ന പുരുഷന്മാരെ നിങ്ങൾക്കറിയുമോ ? മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ മാസങ്ങളോളം പുറം ലോകവുമായി ഒരു ബെന്ധവും ഇല്ലാതെ പണിയെടുത്ത് ഭാര്യയേയും മക്കളേയും സംരക്ഷിക്കുന്ന പുരുഷൻ മാരെ നിങ്ങൾക്കറിയുമോ ?

പിന്നെ ഇതൊക്കെ സ്ത്രീകളും ചെയ്യുന്നില്ലെ എന്ന്‌ പറഞ്ഞു വരണ്ട കാരണം പുരുഷൻ ഒരു മാസം ചെയ്യുന്നത് സത്രീ ഒരു വർഷം കൊണ്ട് തീർക്കില്ല , പാചകവും കുട്ടികളെ നോക്കാനും പുരുഷനും കഴിയും അതിന് തെളിവാണ് ഹോട്ടലുകളും , പുരുഷ നഴ്‌സുമാരും ,പിന്നെ പ്രസവിക്കാൻ പറ്റുമൊ മുലയൂട്ടാൻ പറ്റുമൊ എന്ന്‌ ചോദിക്കരുത് അതിനുളള ഇളവാണ് പ്രകൃതി നിങ്ങൾക്ക്‌ നൽകിയിരിക്കുന്ന മുകളിൽ പറഞ്ഞ നിങ്ങൾക്ക്‌ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ , കുട്ടികളെ നോക്കാനും ഭർത്താവിന് ആഹാരം വച്ചുണ്ടാക്കാനും പറ്റില്ല എന്നുള്ളവർ വിവാഹത്തിലൂടെ ഒരു പുരുഷനേയും അവന്റെ കുടുംബത്തേയും എരിതീയിലേക്ക് തള്ളിവിടാൻ നിങ്ങൾ വിവാഹം കഴിക്കരുത് , പകരം ഒരു പട്ടിയെ വാങ്ങി വലർത്തുക .

പിന്നെ ഇതുപോലുള്ള വിഷയങ്ങൾക്ക് സ്ത്രീകളുടെ പാവട പിടിക്കാനും , ഒലിപ്പിക്കാനും നടക്കുന്ന പുരുഷ രൂപമുള്ള വർഗ്ഗത്തോട് , പ്രസവിച്ച് വളർത്തിയ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയും അകറ്റിനിർത്താൻ നിങ്ങളെ പ്രേരിപ്പിക്കാത്ത എത്ര ഭർത്താക്കന്മാരുണ്ട് നിങ്ങളുടെ കൂട്ടത്തിൽ ?(nb ചില കുരുക്കൽ പൊട്ടിയാൽ ഞാൻ ഉത്തരവാദി അല്ല