അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 30 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് സിനിമാ താരം പവൻ കല്ല്യാൺ

ഹൈദരാബാദ് : അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി 30 ലക്ഷം രൂപ സംഭാവന നൽകി തെലുങ്ക് സിനിമാ താരം പവൻ കല്ല്യാൺ. ആർഎസ്എസ് സംസ്ഥാന മേധാവി ശ്രീ ഭാരത് ജിയുടെ കയ്യിലാണ് താരം സംഭാവന തുക ഏൽപ്പിച്ചത്. താൻ സംഭാവന നൽകുന്ന കാര്യമറിഞ്ഞപ്പോൾ എന്റെ സ്റ്റാഫും പണം സംഭാവന നൽകിയെന്നും അതിൽ എല്ലാ മതസ്ഥരും ഉണ്ടെന്നും പവൻ കല്ല്യാൺ പറഞ്ഞു.

ശ്രീരാമ പ്രഭു ധീരതയുടെയും ത്യാഗത്തിന്റെയും ധർമ്മത്തിന്റെയും പ്രതീകമാണെന്നും എല്ലാവര്ക്കും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ക്ഷേത്ര നിർമാണത്തിന് പണം നൽകേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.