നടിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു : പ്രശസ്ത കന്നട നടിയും മോഡലുമായ ജയശ്രീ രാമയ്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കിടപ്പുമുറിയിലാണ് മൃദദേഹം കണ്ടെത്തിയത്. ഏറെ നാളായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. മാസങ്ങൾക്ക് മുൻപ് താൻ മരിക്കാൻ പോകുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആ പോസ്റ്റ് പിന്നീട് പിൻവലിക്കുകയും സുരക്ഷിതയാണെന്നും അറിയിച്ചിരുന്നു.

വിഷാദവുമായി പൊരുത്തപ്പെടാൻ തനിക്ക് സാധിക്കുന്നില്ലെന്നാണ് താരം അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും താരം മുൻപ് വ്യക്തമാക്കിയിരുന്നു. കന്നട ബിഗ്‌ബോസിലും താരം മത്സരാര്ഥിയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു