നിറവയറുമായി കരീനയുടെ യോഗ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു

നിറവയറുമായി കരീനയുടെ യോഗ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ടാമതും അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് കരീന.

നവമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. നിറവയറുമായി യോഗ ചെയ്യുന്ന ചിത്രമാണ് കരീന പുതിയതായി പങ്കുവെച്ചിരിക്കുന്നത്.

പ്യൂമ ബ്രാൻഡിന്റെ ഇന്നർ വെയറുകൾ ഷോർട് തുടങ്ങിയവയുടെ പരസ്യത്തിന്റെ ഭാഗമായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. അൽപ്പം യോഗ അൽപ്പം ശാന്തത എന്ന തലക്കെട്ടോട് കൂടിയാണ് താരം ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.