ഈ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളെന്ന് ബോളിവുഡ് താരം കങ്കണ രണാവത്ത്

കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറുകയും ഖലിസ്ഥാൻ പതാക ഉയർത്തുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശ്കതമാകുന്നു. റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് ബോധപൂർവ്വം കലാപം അഴിച്ചു വിടാനുള്ള ശ്രമമാണ് നടന്നത്. ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയതിനെതിരെ വിമർശിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്ത്. അക്രമകാരികളെ പിന്തുണയ്ക്കുന്നവർ രാജ്യദ്രോഹികളാണെന്ന് കങ്കണ പറഞ്ഞു.


ആറ് ബ്രാന്‍ഡുകളാണ് ഞാന്‍ കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചെന്ന് പറഞ്ഞ് കരാര്‍ പിന്‍വലിച്ചത്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്. എന്ന് കങ്കണ ട്വിറ്ററിൽ കുറിച്ചു.

അഭിപ്രായം രേഖപ്പെടുത്തു