കാർഷിക ബില്ലിന് പൗരത്വ ബില്ലിന്റെ ഗതി വരുത്തരുത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവിശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്

കാർഷിക ബില്ലിന് പൗരത്വ ബില്ലിന്റെ ഗതി വരുത്തരുത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവിശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണാവത്ത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തി എന്നും അതിനാൽ നിയമം നടപ്പിലാക്കുന്നത് വൈകിയെന്നും കങ്കണ പറയുന്ന. ഞങ്ങൾ ദേശീയ സർക്കാരിനെ തെരെഞ്ഞെടുത്തു പക്ഷെ ഇവിടെ വിജയിക്കുന്നത് ദേശവിരുദ്ധരെന്നും കങ്കണ പറഞ്ഞു.

വളരെയധികം ഭീകരതകള്‍ക്ക്​ ശേഷം സി‌എ‌എ തടഞ്ഞുവച്ചിരുന്നു. ഇങ്ങിനെ പോയാല്‍ കര്‍ഷക ബില്ലും പിന്‍വലിക്കാനാണ്​ സാധ്യത. ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ ദേശീയ സര്‍ക്കാരിനെ തിരഞ്ഞെടുത്തു. പക്ഷേ ദേശീയതാവിരുദ്ധരാണ്​ എല്ലായിടത്തും വിജയിക്കുന്നത്​. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്​ കറുത്തനാളുകളാണ്​. ദയവായി ഈ നിയമങ്ങള്‍ നടപ്പിലാക്കുകയും ജനാധിപത്യത്തെ വിജയിപ്പിക്കുകയും ചെയ്യുക. പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിനെ ടാഗ് ചെയ്താണ് കങ്കണ ട്വീറ്റ് ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു