താൻ ആരാ എന്നോട് അഡ്ജസ്റ്റ് ചെയ്യാൻ പറയാൻ എന്റെ ജാതിയിൽ പെട്ട ആളാണോ ; മമ്മുട്ടിയിൽ നിന്നുമുണ്ടായ ദുരനുഭവം വെളിപ്പെടുത്തി സിനിമ താരം ശ്രീകുമാർ

മലയാളത്തിന്റെ പ്രിയതരമാണ് മമ്മുട്ടി. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച മമ്മുട്ടിയുടെ പുതിയ ചിത്രങ്ങളെല്ലാം വൻ പരാജയമാണ് ഏറ്റുവാങ്ങുന്നത്. എന്നിരുന്നാലും മമ്മുട്ടിയുടെ നല്ല ചിത്രങ്ങൾക്കായി ആരാധകർ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. സിനിമ നടൻ എന്ന നിലയിൽ താരത്തിന്റെ ജാഡ മലയാളികൾക്ക് അറിയാം എന്നാൽ അടുപ്പക്കാരായ ചില നടന്മാർ അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ച് പുകഴ്ത്തി പറയാറുമുണ്ട് ചിലർ മമ്മുട്ടിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന് പറയാറുണ്ട് ചിലർ അഹങ്കാരം കണ്ടുപിടിച്ചത് തന്നെ മമ്മുട്ടി ആണെന്ന് പറയും എന്നാൽ മറ്റുചിലർ മമ്മുട്ടി പാവമെന്നും പറയും .

അത്തരത്തിൽ മമ്മുട്ടിയെ കുറിച്ച് ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമ സീരിയൽ താരമായ ശ്രീകുമാർ. പുതിയ സിനിമയ്ക്കായി മമ്മുട്ടിയുടെ ഡേറ്റ് ചോദിക്കാൻ ചെന്നതായിരുന്നു താൻ. മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു മമ്മുട്ടി. താൻ അടുത്ത് ചെന്ന് മമ്മുട്ടിയോട് കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുതിയ സിനിമയെ കുറിച്ച് സംസാരിച്ചു. ഈ വരുന്ന സെപ്റ്റംബറിൽ താനൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ അഭിനയിക്കണമെന്നും തോപ്പിൽ ഭാസിയാണ് തിരക്കഥയെന്നും മമ്മുട്ടിയോട് പറഞ്ഞു. ഇതെല്ലാം കേട്ട അമ്മുട്ടി കുറച്ച് നേരം ആലോചിച്ച ശേഷം സെപ്റ്റംബറിൽ പറ്റില്ലെന്ന് പറഞ്ഞു.

അപ്പോൾ താൻ ആറു ദിവസത്തെ ഷൂട്ടിംഗ് മാത്രമേ ഉള്ളെന്ന് മമ്മുട്ടിയെ അറിയിച്ചു. ആറു ദിവസം പോയിട്ട് ആറു മണിക്കൂർ പറ്റില്ലെന്ന് മമ്മുട്ടി മറുപടി പറഞ്ഞു. അവസാനം ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് താൻ പറഞ്ഞു. ഇത് കേട്ടതും മമ്മുട്ടി പൊട്ടിത്തെറിച്ചു. അഡ്ജസ്റ്റ് ചെയ്യാൻ താനാരാ എന്റെ ജാതിയിൽ പെട്ടതാണോ അതോ കൂടെ പതിച്ചവനാണോ എന്നാണ് മമ്മുട്ടി ചോദിച്ചത്. അഭിമുഖത്തിനിടെയാണ് ശ്രീകുമാർ മമ്മുട്ടിയിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു