സിനിമ താരം ആൻ അഗസ്റ്റിനും ഭർത്താവ് ജോമോൻ ടി ജോണും വേർപിരിയുന്നു

സിനിമാ താരങ്ങളുടെ വിവാഹവും ശേഷമുള്ള വേർപിരിയലുകളും വർത്തയാകാറുണ്ട്. നിരവധി സിനിമാ താരങ്ങളാണ് പ്രണയ വിവത്തിന് ശേഷവും അല്ലാതെയും വിവാഹിതരാവുകയും വേര്പിരിയുകയും ചെയ്തിട്ടുള്ളത്. അത്തരത്തിൽ മറ്റൊരു വേർപിരിയലിന് സാക്ഷിയാവുകയാണ് മലയാള സിനിമാ ലോകം. പ്രമുഖ സിനിമാ താരത്തിന്റെ മകൾ ആൻ അഗസ്റ്റിനും, ക്യാമറാമാൻ ജോമോൻ ടി ജോണും വിവാഹ ബന്ധം വേർപ്പെടുത്താൻ കോടതിയെ സമീപിച്ചതായാണ് വാർത്ത പുറത്ത് വന്നിരിക്കുന്നത്.

2014 ലാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കുറെ നാളുകളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു നവമാധ്യമങ്ങളിൽ സജീവമായ ആൻ അഗസ്റ്റിൻ അടുത്ത കാലത്ത് പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ ഒന്നും ജോമോന്റെ സാനിധ്യമില്ലാത്തത് ആരാധകർക്കിടയിൽ സംശയം ഉണർത്തിയിരുന്നു. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് സിനിമാ താരം അഗസ്റ്റിന്റെ മകളായ ആൺ അഗസ്റ്റിൻ സിനിമാലോകത്തെത്തുന്നത്. ചാപ്പ കുരിശ് എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചാണ് ജോമോൻ ടി ജോണ് സിനിമയിലെത്തുന്നത്.