രാജഭരണകാലത്ത് പോലും കണ്ടിട്ടില്ല, അവാർഡ് ജേതാക്കളെ അപമാനിച്ചു ; മുഖ്യമന്ത്രിക്കെതിരെ ചലച്ചിത്ര നിർമ്മാതാവ് സുരേഷ്‌കുമാർ

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ മുഖ്യമന്ത്രി അപമാനിച്ചെന്ന് നിർമ്മാതാവ് ജി സുരേഷ്‌കുമാർ. അവാർഡ് മേശപ്പുറത്ത് വച്ച് കൊടുത്തത് അവാർഡ് ജേതാക്കളെ വിളിച്ച് വരുത്തി അപമാനിച്ചതിന് തുല്ല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു. അല്ലെങ്കിൽ അദ്ദേഹത്തിന് മാറി നിന്ന് മറ്റുള്ളവരെ കൊണ്ട് വിതരണം ചെയ്യിപ്പിക്കാമായിരുന്നു. രാജഭരണകാലത്ത് പോലും കണ്ടിട്ടില്ലാത്ത കീഴ്വഴക്കമാണിതെന്നും സുരേഷ്‌കുമാർ പറഞ്ഞു.

ഇതിലും ഭേദം അവാർഡുകൾ വീട്ടിലെത്തിച്ച് ൻകൊടുത്താൽ മതിയായിരുന്നു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയവരാണ് അവർ. മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും അവാർഡ് എട്ടു വാങ്ങാൻ എത്തിയവരാണ്. അവരെ അപമാനിക്കേണ്ടായിരുന്നു. ഇങ്ങനെ നല്കാൻ ആണെങ്കിൽ അവിടെ മുഖ്യമന്ത്രിയുടെ ആവിശ്യം പോലും ഉണ്ടായില്ല ചടങ്ങും വേണ്ടായിരുന്നു മേശപ്പുറത്ത് വച്ചാൽ പോയെടുക്കാമായിരുന്നല്ലോ. സുരേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്. അവാർഡുകൾ കയ്യിൽ നൽകുന്നതിന് പകരം മുഖ്യമന്ത്രി മേശപ്പുറത്ത് വയ്ക്കുകയും അവാർഡ് ജേതാക്കൾ മേശപ്പുറത്ത് നിന്ന് എടുക്കുകയുമായിരുന്നു.