അവാർഡുകൾ കയ്യിൽ കൊടുക്കാതെ മേശപ്പുറത്ത് വെച്ചതിൽ തെറ്റില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥ അവാർഡ് നേടിയ കനി കുസൃതി

സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡുകൾ കയ്യിൽ കൊടുക്കാതെ മേശപ്പുറത്ത് വെച്ചതിൽ തെറ്റില്ലെന്ന് മികച്ച നടിക്കുള്ള സംസ്ഥ അവാർഡ് നേടിയ കനി കുസൃതി. സർക്കാർ അവാർഡ് ജേതാക്കളെ അപമാനിച്ചു എന്ന ആരോപണങ്ങളോട് പ്രതികരിച്ചാണ് കനിയുടെ പ്രസ്താവന.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവാർഡുകൾ കൈമാറി നൽകാത്തത് പ്രശംസിനിയമാണെന്നും കനി കുസൃതി വ്യക്തമാക്കി. സർക്കാർ എല്ലാവരോടും കോവിഡ് നിയമങ്ങൾ പാലിക്കാൻ പറയുകയും. സർക്കാർ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡം പാലിക്കാതിരിക്കലും ഉത്തരവാദിത്വപ്പെട്ട സർക്കാരിന് യോജിച്ചതല്ലെന്നും കനി കുസൃതി വ്യക്തമാക്കി.