ഓട്ടോയിൽ വന്ന തന്നോട് പൃഥ്വിരാജ് മാത്രമാണ് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത് ; അനുഭവം പങ്കുവെച്ച് ഉണ്ണിമുകുന്ദൻ

മലയാളികളുടെ പ്രിയ താരങ്ങളാണ് പൃഥ്വിരാജു ഉം ഉണ്ണിമുകുന്ദനും. നടനായും നിർമ്മാതാവായും സംവിധായകനായും പ്ര്വിഥ്വി തിളങ്ങുമ്പോൾ നടനായും നിർമ്മാതാവായും തിളങ്ങുകയാണ് ഉണ്ണിമുകുന്ദൻ. ബ്രഹ്മ്മം എന്ന പുതിയ ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിക്കുന്നുണ്ട്. ലൊക്കേഷനിൽ വെച്ച് എടുത്ത ഫോട്ടോയ്‌ക്കൊപ്പം പൃഥ്വിരാജിനെ കുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, അതായത് ഞാന്‍ സിനിമാ അഭിനയ രംഗത്ത് എത്തിയ സമയം. ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങളുടെ ഒരു ഒത്തുചേരലുണ്ടായിരുന്നു. അന്ന് ഒരു ഓട്ടോറിക്ഷയിലാണ് ഞാന്‍ അവിടെ എത്തിയത്. കൂടിച്ചേരല്‍ കഴിഞ്ഞ് രാത്രി എല്ലാവരും മടങ്ങാന്‍ നില്‍ക്കുന്നു. അന്ന് പൃഥ്വി മാത്രമാണ് എന്നോട് വീട്ടിലേയ്ക്ക് ലിഫ്റ്റ് വേണോയെന്ന് ചോദിച്ചത്. ഒരു ജെന്റില്‍മാന്‍സ് ഗെസ്ചര്‍ എന്ന രീതിയില്‍ ഞാന്‍ അത് നിരസിക്കുകയും ചെയ്തു. എങ്കിലും വളരെയധികം സന്തോഷത്തോടെ നടന്നു നീങ്ങി. പൃഥ്വി, നിങ്ങള്‍ ഇപ്പോഴും അങ്ങനെതന്നെയാണ് അതേ പോസിറ്റിവിറ്റിയും സഹായിക്കാനുള്ള മനസ്സും ഇപ്പോഴുമുണ്ട്.’ എന്നാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

പൃഥ്വിയും ഇന്ദ്രജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രഹ്മ്മം നേരത്തെ മറ്റൊരു ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഉണ്ണിമുകുന്ദന്റെ മേപ്പാടിയനാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഉണ്ണിമുകുന്ദൻ തന്നെ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനൻ ആണ്.

അഭിപ്രായം രേഖപ്പെടുത്തു