ദൃശ്യം രണ്ടിന്റെ ട്രെയ്‌ലർ അബദ്ധവശാൽ പുറത്ത് വിട്ട് ആമസോൺ പ്രൈം

കൊച്ചി : ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം രണ്ടിന്റെ ട്രെയിലർ പുറത്തായി. ആമസോൺ പ്രൈം അബദ്ധവശാൽ ട്രെയ്‌ലർ പുറത്ത് വിടുകയായിരുന്നു. മറ്റന്നാൾ പുറത്ത് വിടേണ്ട ട്രെയ്‌ലറാണ് അബദ്ധവശാൽ പുറത്തായത്. പബ്ലിഷ് ചെയ്തതിന് പിന്നാലെ തന്നെ ആമസോൺ പ്രൈം യൂട്യൂബിൽ നിന്നും ട്രെയ്‌ലർ പിൻവലിച്ചു.

ട്രെയിലർ മറ്റന്നാൾ പുറത്ത് വിടുമെന്നാണ് നേരത്തെ ആമസോൺ പ്രൈം വ്യക്തമാക്കിയിരുന്നത്. എന്നാൽ വീഡിയോ മാറി അപ്ലോഡ് ചെയ്തതാണെന്നാണ് വിവരം. വീഡിയോ പുറത്ത് വന്നതോടെ നിരവധി യുട്യൂബ് ചാനലുകളിൽ റീ അപ്ലോഡ് ചെയ്തിരിക്കുകയാണ്. എന്നാൽ വീഡിയോ വൈറലായതോടെ ആമസോൺ പ്രൈം യുട്യൂബിൽ ട്രെയിലർ വീണ്ടും അപ്ലോഡ് ചെയ്തിരിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു