കർഷകർക്കൊപ്പം അല്ലാതെ മറ്റൊരു വശം ചിന്തിക്കാൻ സാധ്യമല്ലെന്ന് ചലച്ചിത്ര താരം പാർവ്വതി തിരുവോത്ത്

കർഷകർക്കൊപ്പം അല്ലാതെ മറ്റൊരു വശം ചിന്തിക്കാൻ സാധ്യമല്ലെന്ന് ചലച്ചിത്ര താരം പാർവ്വതി തിരുവോത്ത്. കർഷക സമരത്തെ വിമർശിക്കുന്ന താരങ്ങളുടെ പ്രവൃത്തി സഹിക്കാവുന്നതിലും അപ്പുറമാണെന്നും പാർവ്വതി തിരുവോത്ത് വ്യക്തമാക്കി. എല്ലാ തരത്തിലും താൻ കർഷകർക്കൊപ്പമാണെന്നും പാർവ്വതി പറയുന്നു.

മനോരമ ഓണ്ലൈനിന് നൽകിയ അഭിമുഖത്തിലാണ് കർഷകർക്ക് താരം പിന്തുണ അറിയിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്കെതിരെ പാർവ്വതി നേരെ രംഗത്ത് വന്നിരുന്നു.