സലിം കുമാറിന് രാഷ്ട്രീയലക്ഷ്യമെന്ന് സംവിധായകൻ കമൽ

തിരുവനന്തപുരം : സലിം കുമാറിന് രാഷ്ട്രീയലക്ഷ്യമെന്ന് സംവിധായകൻ കമൽ. രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് തന്നെ ഒഴിവാക്കിയതായി സലിം കുമാർ ആരോപിച്ചിരുന്നു ഇതിനുള്ള മറുപടിയായാണ് കമലിന്റെ പ്രതികരണം. സലിം കുമാറിന്റേത് രാഷ്ട്രീയ ലക്‌ഷ്യം ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്ന് സലിം കുമാർ പറയണമെന്നും കമൽ പറഞ്ഞു.

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നായിരുന്നു സലിം കുമാറിന്റെ ആരോപണം. എന്നാൽ താൻ ക്ഷണിക്കാൻ തയ്യാറായിരുന്നെന്നും അത് ഫോണിൽ അറിയിച്ചതാണെന്നും കമൽ പറഞ്ഞു. അതേസമയം ചലച്ചിത്ര മേളയിൽ നിന്നും തന്നെ ഒഴിവാക്കിയവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും അവരുടെ ലക്‌ഷ്യം വിജയിക്കട്ടെയെന്നും സലിം കുമാർ പ്രതികരിച്ചു.