കമലഹാസൻ ജയിക്കില്ല ; ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുമെന്ന് മുൻ ഭാര്യയും നടിയുമായ ഗൗതമി

ചെന്നൈ: തമിഴ്‌നാട്ടിൽ തെരെഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുകയാണ്. പ്രമുഖ കക്ഷികൾക്ക് പുറമെ ചലച്ചിത്ര താരം കമലഹാസന്റെ പാർട്ടിയും ഇത്തവണ മത്സര രംഗത്തുണ്ട്‌. അതേസമയം കമലഹാസന് വിജയസാധ്യത ഇല്ലെന്നും സിനിമയിലെ പ്രശസ്തി രാഷ്ട്രീയത്തിന് ഗുണകരമാകില്ലെന്നും നടിയും മുൻ ഭാര്യയുമായ ഗൗതമി പറഞ്ഞു. നല്ല രാഷ്ട്രീയക്കാർക്ക് മാത്രമേ വിജയം ഉണ്ടാവു എന്നും ഗൗതമി പറഞ്ഞു.

കോയമ്പത്തൂർ സൗത്തിൽ നിന്നാണ് കമലഹാസൻ ജനവിധി തേടുന്നത് എന്നാൽ കോയമ്പത്തൂർ സൗത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണം നടത്തുമെന്ന് ഗൗതമി പറഞ്ഞു. സ്ഥാനാർഥിപട്ടികയ്ക്ക് മുൻപ് തന്നെ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഗൗതമിതുടക്കമിട്ടിരുന്നു.

കാൻസർ ബാധിച്ച ഗൗതമിയുമായുള്ള വിവാഹം ബന്ധം കമലഹാസൻ വേർപെടുത്തിയിരുന്നു. കമലഹാസനും ഗൗതമിയും തമ്മിലുള്ള വേർപിരിയൽ വലിയ വാർത്തയായിരുന്നു. ഇരുവരുടെയും മക്കൾ ഇപ്പോൾ ഗൗതമിയുടെ കൂടെയാണ് താമസം.