നടി ഷകീല കോൺഗ്രസ്സിൽ ചേർന്നു ; പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് കോൺഗ്രസ്സ്

ചെന്നൈ: ചലച്ചിത്ര താരം ഷക്കീല കോൺഗ്രസ്സിൽ ചേർന്നു. ചെന്നൈയിൽ നടന്ന പരിപാടിയിൽ ഷകീല കോൺഗ്രസ്സിൽ അംഗത്വം സ്വീകരിച്ചു. കോൺഗ്രസ്സിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഷകീല പറഞ്ഞു. പൊതുപ്രവർത്തകയായി പ്രവർത്തിക്കുന്ന ഷകീല മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷകീല പ്രവർത്തിക്കുകയെന്ന് കോൺഗ്രസ്സ് വക്താക്കൾ പറഞ്ഞു.

കുറച്ച് കാലങ്ങളായി സിനിമാ ജീവിതത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഷകീല. ബിഗ്രേഡ് ചിത്രങ്ങളിലായിരുന്നു താരം കൂടുതൽ അഭിനയിച്ചിരുന്നത്. മലയാളത്തിൽ മോഹൻലാൽ നായകനായ ചോട്ടാ മുംബൈ എന്ന ചിത്രത്തിൽ ഗസ്റ്റ് റോൾ ചെയ്ത് താരം ശ്രദ്ധ നേടിയിരുന്നു. വീണ്ടും സിനിമ ലോകത്തേക്ക് തിരിച്ചെത്തുമെന്നുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.എന്നാൽ ഷകീല രാഷ്ട്രീയത്തിലേക്കാണ് ചുവട് വച്ചിരിക്കുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഷകീല കോൺഗ്രസ്സിൽ എത്തിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ്സിന്റെ കണക്ക് കൂട്ടൽ.

മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിക്കാത്ത താരം ഒരു ട്രാൻസ്‌ജെൻഡർ പെൺകുട്ടിയെ ദത്ത് എടുത്ത് വളർത്തുകയാണ് ചെയ്തത്. ഈ അടുത്താണ് ഷകീലയുടെ ജീവിത കഥ പുറത്ത് വന്നത്. അതോടെ നിരവധി പ്രശംസയും ഷകീലയെ തേടിയെത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു