എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും, ഇടത്പക്ഷ അനുഭാവം പുലർത്തിയാൽ സിനിമയിൽ അവസരങ്ങൾ കുറയില്ല ; സണ്ണിവെയ്ൻ

എൽഡിഎഫ് സർക്കാർ പിണറായി വിജയൻറെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ എത്തുമെന്ന് ചലച്ചിത്രതാരം സണ്ണിവെയ്ന്‍. സുഹൃത്ത് വലയത്തിലുള്ള സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി വിളിച്ചിട്ടുണ്ടെന്നും തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കുമെന്നും സണ്ണിവെയിൻ പറഞ്ഞു. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിച്ചാൽ സിനിമയിൽ അവസരം കുറയില്ലെന്നും സണ്ണിവെയ്ൻ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടർന്ന് ലോകം മുഴുവൻ പ്രതിസന്ധിയിലായപ്പോൾ ഇടത്പക്ഷ സർക്കാർ പകർന്ന് തന്ന ധൈര്യം ചെറുതല്ലെന്നും. അതാണ് ചിലപ്പോൾ തന്നെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്നും സണ്ണിവെയ്ൻ പറഞ്ഞു. കോവിഡിനെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കാൻ പിണറായി സർക്കാരിന് സാധിച്ചെന്നും അതിനാൽ തന്നെ വീണ്ടും അതികാരത്തിലെത്തുമെന്ന് വിശ്വസിക്കുന്നതായും സണ്ണിവെയ്ൻ വ്യക്തമാക്കി.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എന്തും വെട്ടിത്തുറന്ന് പറയുന്ന ആളാണ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഉന്മേഷവും പ്രചോദനവും നൽകുമെന്നും സണ്ണിവെയ്ൻ പറഞ്ഞു. 100 ൽ 95 മാർക്കെങ്കിലും ഈ സർക്കാരിന് താൻ നൽകുന്നുണ്ടെന്നും സണ്ണിവെയ്ൻ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്ന യുവാക്കൾ രാഷ്ട്രീയത്തെ ഉപജീവന മാർഗമായികാണരുതെന്നും ജനസേവനമാകണമെന്നും സണ്ണിവെയ്ൻ ഓർമിപ്പിച്ചു.

അഭിപ്രായം രേഖപ്പെടുത്തു