ബിജെപി തെരെഞ്ഞെടുപ്പ് റാലിയിൽ “വാത്തി കമിംഗ്” പാട്ടിന് ചുവട് വച്ച് താര സുന്ദരി നമിത

തമിഴ്‌നാട്ടിൽ ബിജെപിക്ക് വേണ്ടി നിരവധി സിനിമാ താരങ്ങളാണ് തെരെഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. സിനിമ നടിമാരായ ഗൗതമിയും,ഖുശ്‌ബുവു,നമിതയും,സുഹാസിനിയും,പ്രിയ രാമനും തുടങ്ങി നിരവധി താരങ്ങളാണ് ബിജെപിയുടെ വിജയാത്തതിനായി പ്രചാരണ രംഗത്തുള്ളത്. തെന്നിന്ത്യൻ താര സുന്ദരിയായ നമിത തന്നെയാണ് ബിജെപി പ്രചാരണങ്ങളിൽ മുഖ്യ ആകർഷണം.

തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ് ചിത്രത്തിലെ വാത്തി കമിംഗ് എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ച്ചുവട് വയ്ക്കുന്ന നമിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിജെപി സ്ഥാനാര്ഥിനിയായ വനത്തി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷതമായി താരം നൃത്തം ചെയ്തത്. നമിതയുടെ നൃത്തം കണ്ട സ്ഥാനാർത്ഥിയും വിട്ടു കൊടുത്തില്ല നമിതയ്‌ക്കൊപ്പം ബിജെപി സ്ഥാനാർത്ഥിയും നൃത്തം ചെയ്ത് പ്രചാരണം കൊഴുപ്പിച്ചു.

തമിഴിൽ നിരവധി സിനിമകളിൽ അഭിനയിച്ച നമിത മലയാളത്തിൽ മോഹൻലാൽ ചിത്രമായ പുലിമുരുകനിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നമിത. നരേന്ദ്രമോദിയോടുള്ള കടുത്ത ആരാധനയാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്നും നമിത പറയുന്നു. രാജ്യത്തിനെ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരു നേതാവിനെ കണ്ടിട്ടില്ലെന്നും നമിത പറയുന്നു.