സൂപ്പർ സ്റ്റാർ പകർത്തി ലേഡി സൂപ്പർ സ്റ്റാർ പങ്കുവെച്ചു ; വൈറലായി ചിത്രങ്ങൾ

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഞ്ജു വാര്യരുടെ പാവാടയിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജുവിന്റെ ചിത്രങ്ങൾ ചർച്ചയാവുകയാണ്. മഞ്ജു വാര്യരുടെ ഈ ചിത്രത്തിന്റെ പ്രത്യേകത ചിത്രങ്ങൾ പകർത്തിയത് മലയാളത്തിന്റെ മഹാ നടൻ മമ്മുട്ടി എന്നതാണ്. ഫോട്ടോഗ്രാഫി വളരെ അധികം ഇഷ്ടപ്പെടുന്ന താരമാണ് മമ്മുട്ടി. ഫോട്ടോഗ്രാഫിക്ക് വേണ്ടി വിപണിയിലെത്തുന്ന പുതിയ ക്യാമറകൾ മമ്മുട്ടി സ്വന്തമാക്കാറുണ്ട്.

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ ഫോട്ടഗ്രാഫർ കൂടിയാണ് മമ്മുട്ടി. മഞ്ജു വാര്യർ ഫേസ്‌ബുക്കിൽ പങ്കുവെച്ച ചിത്രത്തിന് ഐസ് ഫോട്ടോഗ്രാഫർ എന്നാണ് മഞ്ജു തലക്കെട്ട് നൽകിയത്. കൂടാതെ ചിത്രങ്ങൾക്ക് നന്ദിയും താരം പറയുന്നുണ്ട്. നേരത്തെയും മമ്മുട്ടി നിരവധി താരങ്ങൾക്ക് തന്റെ സ്വന്തം ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്ത് നൽകിട്ടിയിട്ടുണ്ട്. മമ്മുട്ടി ഇവിടെ ചെന്നാലും മമ്മുട്ടിയുടെ വണ്ടിയിൽ ക്യമാറ കാണുമെന്നാണ് സിനിമയിലെ അണിയറ പ്രവർത്തകർ പറയുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനായി വരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെ ക്യാമറ വാങ്ങിയും ചിത്രങ്ങൾ പകർത്തുന്ന ശീലവും മമ്മുട്ടിക്കുണ്ട്.

സ്‌കൂൾ യൂണിഫോം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വേഷം ധരിച്ച് വെളിച്ചം കുറച്ച് മാത്രം കടക്കുന്ന സ്ഥലത്ത് നിന്നാണ് ചിത്രം പകർത്തിയിരിക്കുന്നത്. ലൈറ്റിംഗ് ചെയ്യാതെ അവൈലബിൾ ലൈറ്റ് ചിത്രങ്ങളാണ് മഞ്ജുവിന് വേണ്ടി മമ്മുട്ടി പകർത്തി നൽകിയത്. എന്തായാലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.