കെട്ടിക്കോട്ടെ എന്ന് ചോദിച്ച ആരാധകന് അനുശ്രീയുടെ കിടിലൻ മറുപടി

ഡയമണ്ട് നെക്ലസ്, ഇതിഹാസ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. സിനിമ ബാക്ഗ്രൗണ്ട് ഒന്നുമില്ലാതെ കൊല്ലം കമുകംചേരി എന്ന കൊച്ച് ഗ്രാമത്തിൽ നിന്നും ചലച്ചിത്ര മേഖലയിലെത്തി വിജയങ്ങൾ കീഴടക്കിയ താരമാണ് അനുശ്രീ. അഭിനയിച്ച സിനിമകളൊക്കെ വിജയം കണ്ടതോടെ മലയാളത്തിലെ തിരക്കുള്ള നടിയായി അനുശ്രീ മാറുകയും ചെയ്തു.

ലോക് ഡൗൺ സമയത്ത് വളർന്നു വരുന്ന ഫോട്ടോഗ്രാഫർമാർക്ക് തന്നെ മോഡലാക്കി ഫോട്ടോഷൂട്ട് നടത്താനുള്ള അവസരവും നൽകി കയ്യടി നേടിയിരുന്നു. നിരവധി ഫോട്ടോഗ്രാഫർമാർ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് സെലിബ്രെറ്റി ഫോട്ടോഷൂട്ട് എന്നാൽ അതിന്റെ ഭരിച്ച ചിലവ് താങ്ങാൻ പറ്റാതെ വരുന്നതോടെ പലരും ആഗ്രഹം ഉപേക്ഷിക്കും എന്നാൽ കൊറോണ സമയത്ത് പൈസ ഒന്നും വാങ്ങാതെയാണ് അനുശ്രീ അത്തരത്തിൽ ഒരു അവസരം ഫോട്ടോഗ്രാഫർമാർക്ക് നൽകിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണങ്ങൾ നേരിടാറുണ്ടെങ്കിലും അതിനെയൊക്കെ വളരെ പക്വതയോടെയാണ് അനുശ്രീ കൈകാര്യം ചെയ്യുന്നത്. ഒരു സമയത്ത് രാഷ്ട്രീയത്തിന്റെ പേരിൽ ചില വിവാദങ്ങൾ ഉയർന്നെങ്കിലും അതിനെയും പക്വതയോടെ കൈകാര്യം ചെയ്യാൻ അനുശ്രീ ശ്രമിച്ചു.

സോഷ്യൽ മീഡിയയിൽ അനുശ്രീ നടത്തിയ ലൈവ് ചോദ്യോത്തര സെക്ഷനിൽ യുവാവ് നൽകിയ കമന്റും അതിന് അനുശ്രീ നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഞാൻ കെട്ടിക്കോട്ടെ എന്നാണ് അനുശ്രീയോട് യുവാവ് ചോദിച്ചത്. കെട്ടിക്കോളു വീട്ടുകാർക്ക് സമ്മതമാണെങ്കിൽ ഒന്നോ രണ്ടോ കെട്ടിക്കോളു ആരാ വേണ്ടാന്ന് പറഞ്ഞത്. എന്നാണ് അനുശ്രീ ചോദ്യത്തിന് മറുപടിയായി നൽകിയത്.

നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചത്. അതിനെല്ലാം അനുശ്രീ നല്ല രീതിയിൽ മറുപടി പറഞ്ഞു. ആരാണ് ഇപ്പോഴത്തെ ക്രഷ് എന്ന് ചോദിച്ചപ്പോൾ കെഎസ്ഇബി എന്നായിരുന്നു അനുശ്രീയുടെ മറുപടി. കുടുംബത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം അനുശ്രീയോട് ആരാധകർ ചോദിച്ചു.

അഭിപ്രായം രേഖപ്പെടുത്തു