എൽഡിഎഫിനും യുഡിഎഫ് നും വേണ്ടി വോട്ടഭ്യർത്ഥിച്ച് തെസ്നി ഖാൻ

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് തെസ്നി ഖാൻ. സിനിമയിലും സീരിയലിലും തിളങ്ങിയ താരം കോമഡി ചെയ്താണ് ശ്രദ്ധ നേടിയത്. ചലച്ചിത്ര താരങ്ങളെ രാഷ്ട്രീയ പാർട്ടികൾ തെരെഞ്ഞെടുപ്പ് പ്രചാരങ്ങൾക്ക് സിനിമ താരങ്ങളെ ഉപയോഗിക്കാറുണ്ട് എന്നാൽ ഇത്തവണ എൽഡിഎഫ് നും യുഡിഎഫിനും ഒരു പോലെ വോട്ടഭ്യർത്ഥിച്ച് ശ്രദ്ധ നേടുകയാണ് തെസ്നി ഖാൻ.

പുരോഗമന കലാ സാഹിത്യ സംഘം എൽഡിഎഫ് ന് വേണ്ടി പുറത്തിറക്കിയ വീഡിയോയിൽ അഭിനയിച്ചത് തെസ്നി ഖാൻ ആയിരുന്നു. ഇരട്ട ചങ്കൻ പൊളിയാണെന്ന് പറയുന്ന കഥാപാത്രത്തെ പരസ്യത്തിൽ അവതരിപ്പിച്ച തെസ്നി ഖാൻ ഇപ്പോൾ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോള്ഗാട്ടിക്ക് വേണ്ടിയും വോട്ടഭ്യർത്ഥിക്കുകയാണ്.

തെസ്നിഖാൻ അഭിനയിച്ച പു.ക.സ പുറത്തിറക്കിയ പരസ്യ വീഡിയോ മുസ്‌ലിം യുവാക്കളെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നു എന്ന് ആരോപിച്ച് മുസ്‌ലിം സംഘടനകൾ പ്രതിഷേധം നടത്തിയതോടെ പിൻവലിച്ചിരുന്നു. രാഷ്ട്രീയം നോക്കിയല്ല താൻ വോട്ടഭ്യർത്ഥിച്ചതെന്നും ധർമജൻ തന്റെ സുഹൃത്താണെന്നും അഭിനയം തന്റെ ജോലിയാണെന്നും ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞ് പിണറായിക്കും ധർമ്മജന് വേണ്ടി യുഡിഎഫ് നും വേണ്ടി വോട്ടഭ്യർഥിച്ച തെസ്നി ഖാൻ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു