ഇരട്ട ചങ്കനും,കടക്ക് പുറത്ത് എന്ന് പറയുന്നവരും നമുക്ക് വേണ്ട ; രാഷ്ട്രീയം പറഞ്ഞ് ജോർജ് കുട്ടിയുടെ വക്കീൽ

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് സിനിമാ താരം ശാന്തിപ്രിയ. മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്‍ദുൾ ഗഫൂറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തുകൊണ്ടാണ് താരം വോട്ടഭ്യർത്ഥിച്ചത്.

ജനങ്ങൾക്ക് ആവിശ്യം ഭയമില്ലാതെ അടുത്ത് ചെന്ന് കാര്യങ്ങൾ പറയാൻ പറ്റുന്ന നേതാക്കളെയാണ്. കടക്ക് പുറത്ത് എന്ന് പറയുന്നവരുടെ അടുത്ത് നമ്മൾ എങ്ങനെ പോകുമെന്നും ശാന്തി പ്രിയ ചോദിക്കുന്നു. പേടിപെടുത്തുന്ന ആളും വേണ്ട ഇരട്ട ചങ്കും വേണ്ട നമുക്ക് വേണ്ടത് നല്ലൊരു ഹൃദയമുള്ള വ്യക്തിയെയാണെന്നും ശാന്തി പ്രിയ പറയുന്നു. താരം വോട്ടഭ്യർത്ഥിക്കുന്ന വീഡിയോ ഇബ്രാഹിം കുഞ്ഞ് തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം രണ്ടിൽ ജോർജ് കുട്ടിയുടെ വക്കീൽ വേഷത്തിലാണ് ശാന്തിപ്രിയ അഭിനയിച്ചത്. യഥാർത്ഥ ജീവിതത്തിലും വക്കീലാണ് ശാന്തിപ്രിയ. ദൃശ്യം രണ്ടിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.