തന്റെ പിതാവ് സെന്സിബിൽ ആയ ഒരാളാണ് വിടുവായിത്തരം പറയുന്ന ആളല്ല ; കൃഷ്ണകുമാറിന് പിന്തുണയുമായി മകൾ അഹാന കൃഷ്ണ

തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ പിന്തുണച്ച് മകൾ അഹാന കൃഷ്ണ രംഗത്ത്. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട കൃഷ്ണകുമാറിന്റെ പ്രതികരണത്തെ വളച്ചൊടിച്ച് പ്രചരിപ്പിച്ചതിനെതിരെയാണ് മകളും നടിയുമായ അഹാന കൃഷ്ണ കൃഷ്ണകുമാറിന് പിന്തുണയുമായി എത്തിയത്.

തന്റെ പിതാവ് സെന്സിബിൽ ആയ ഒരാളാണ് വിട്ടുവായിത്തരം പറയുന്ന ആളല്ലെന്നും അഹാന കൃഷ്ണ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ചു. അച്ഛനും താനും രണ്ടു വ്യത്യസ്ത വ്യക്തികളാണ് അത് കൊണ്ട് തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ വച്ചുപുലർത്താനുള്ള അവകാശം ഞങ്ങൾക്കുണ്ട്. കുറച്ചു നാളായി ഞാനെന്ത് പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുകയാണ് അച്ഛന്റെ അഭിപ്രായങ്ങൾ തന്റേതാക്കി മാറ്റുന്നു. എന്നും അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പറയുന്നു.

അച്ഛൻ വീട്ടിൽ ബീഫ് കയറിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. ശാരീരിക പ്രശ്നമുള്ളത് കൊണ്ട് പന്നിയിറച്ചി ഒഴികെ ബാക്കി എല്ലാം കഴിക്കാറുണ്ട് എന്ന് കൃഷ്ണകുമാർ പറയുന്ന വീഡിയോയും അഹാന പങ്കുവെച്ചു. താൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ബീഫ് വിഭവം ഷൂട്ടിംഗ് സൈറ്റിലെ പ്രൊഡക്ഷൻ വിഭാഗത്തിലെ ആണെന്നും എന്നാൽ അത് തനിക്ക് അമ്മയുണ്ടാക്കി തന്നതാണെന്ന് പറഞ്ഞാണ് വാർത്തകൾ പ്രചരിച്ചതെന്നും അഹാന കൃഷ്ണ പറയുന്നു.