ഷാജോണും കുടുംബവും കോൺഗ്രസ്സിൽ ചേർന്നു ; തെരെഞ്ഞെടുപ്പ് സമയമാണ് വിശ്വസിക്കരുത് എന്ന് ഷാജോൺ

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് ഷാജോൺ. സ്റ്റേജ് പ്രോഗ്രാമുകളിലൂടെയായിരുന്നു ഷാജോണിന്റെ തുടക്കം. പിന്നീട് ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിലേക്ക് എത്തിപ്പെട്ട ഷാജോൺ മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിച്ച് ശ്രദ്ധ നേടുകയായിരുന്നു. ദൃശ്യത്തിലെ സഹദേവൻ എന്ന പോലീസുകാരന്റെ വേഷം വലിയൊരു ബ്രെക്ക് ആണ് ഷാജോണിന് നൽകിയത്. അഭിനയത്തിന് പുറമെ തിരക്കഥയും സംവിധാനവും ഷാജോൺ ഇതിനകം ചെയ്ത് കഴിഞ്ഞു.

ഷാജോണിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ വ്യാജ വർത്തയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഷാജോൺ. ഷാജോണും കുടുംബവും കോൺഗ്രസ്സിൽ ചേർന്നെന്ന് ചിലർ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. എന്നാൽ താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേർന്നിട്ടില്ല എന്നും തെരെഞ്ഞെടുപ്പ് സമയത്ത് വരുന്ന ഇത്തരം വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഷാജോൺ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. വ്യാജ വാർത്തയുടെ സ്‌ക്രീൻ ഷോട്ടും താരം പോസ്ടിനോപ്പം പങ്കുവെച്ചിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് കാലത്ത് നിരവധി സിനിമാ താരങ്ങളുടെ പേരിൽ ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കാറുണ്ട്. ശ്രീനിവാസൻ സിപിഎം ൽ ചേർന്നെന്നും,ബാലചന്ദ്രമേനോൻ ബിജെപിയിൽ ചേർന്നെന്നും നേരെത്തെ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും വാർത്ത നിഷേധിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു