ആദ്യം നിങ്ങളിത് ചെയ്യൂ അത് പോലെ ഞാനും ചെയ്യാം, നഗ്ന്ന ചിത്രങ്ങൾ ചോദിച്ച യുവാവിനോട് പ്രിയാമണി

മോഡലിംഗ് രംഗത്ത് നിന്ന് സിനിമയിലെത്തിയ താരമാണ് പ്രിയാമണി. തമിഴ് നാട് സ്വദേശിയായ താരം മലയാളത്തിലും നിരവധി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധ നേടി. തമിഴ് ചിത്രമായ പരുത്തി വീരനിൽ അഭിനയിച്ചതോടെയാണ് പ്രിയാമണിയെ സിനിമ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. പരുത്തി വീരനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും പ്രിയാമണി സ്വന്തമാക്കി.

സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയാമണിക്ക് പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രിയാമണിയോട് അശ്ലീലം ചോദിച്ച യുവാവിന് വായടപ്പിക്കുന്ന മറുപടി നൽകിയിരിക്കുകയാണ് താരം. പ്രിയാ മണിയുടെ നഗ്ന്ന ചിത്രങ്ങൾ പങ്കുവെയ്ക്കുമോ എന്നാണ് ഒരാൾ പ്രിയാമണിയോട് ചോദിച്ചത്.

നഗ്ന്ന ചിത്രങ്ങൾ ചോദിച്ച യുവാവിന് പ്രിയാമണി നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേകാര്യം ചോദിക്കു. അവർ ചെയ്യുന്നത് എന്താണോ അത് ഞാനും ചെയ്യാം എന്നാണ് പ്രിയാമണി മറുപടി നൽകിയത്. സോഷ്യൽ മീഡിയയിൽ സെലിബ്രെട്ടികളായ നടിമാർ ദിവസവും ഒരുപാട് അശ്ലീല ചോദ്യങ്ങൾ നേരിടേണ്ടി വരിക്കുന്നവരാണെന്ന് പ്രിയാമണി പറയുന്നു.

ബിസിനസ്സുകാരനായ മുസ്തഫയാണ് പ്രിയാമണിയുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് അവധി നൽകിയ പ്രിയാമണി വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. അവസാനമായി താരം മലയാളത്തിൽ അഭിനയിച്ച ചിത്രം പതിനെട്ടാം പടിയാണ്.