അപകീർത്തിപ്പെടുത്തി ; കുഞ്ചാക്കോ ബോബനെതിരെയും,സൈജു കുറുപ്പിനെതിരെയും പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ

ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനെതിരെയും സൈജു കുറുറിപ്പിനെതിരെയും പോലീസിൽ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മോഹൻ കുമാർ എന്ന ചിത്രത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് രാഹുൽ ഈശ്വർ. താൻ പങ്കെടുത്ത ചാനൽ ചർച്ചയിലെ രംഗങ്ങൾ സിനിമയിൽ കാണിച്ചാണ് അവഹേളനമെന്നും രാഹുൽ ഈശ്വർ പറയുന്നു.

കുഞ്ചാക്കോ ബോബനെയും സൈജു കുറുപ്പിനെയും കൂടാതെ സിനിമയുടെ സംവിധായകൻ ജിസ് ജോയിക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് രാഹുൽ ഈശ്വർ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് കുറിപ്പിനൊപ്പം തന്നെ അപകീർത്തി പെടുത്താൻ ഉപയോഗിച്ച രംഗവും രാഹുൽ ഈശ്വർ പങ്കുവെച്ചു. രാഹുൽ ഈശ്വറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു
വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്” തന്നെ നൽകും.