ആവിശ്യത്തിന് വേണ്ടി വിളിക്കും ആവിശ്യം കഴിഞ്ഞാൽ ഒന്നും പറയാതെ ഒഴിവാക്കും ; ദുരനുഭവം വെളിപ്പെടുത്തി അഞ്ജലി നായർ

മലയാളത്തിൽ നിരവധി ചെറിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ താരമാണ് അഞ്ജലി നായർ. ബാലതാരമായാണ് അഞ്ജലി സിനിമയിൽ എത്തുന്നത്. മാനത്തെ വെള്ളിത്തേര്, മംഗല്യ സൂത്രം, ലാളനം, തുടങ്ങിയ സിനിമകളിൽ ബാലതാരമായി തിളങ്ങിയ അഞ്ജലി നായർ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംവിധായകനും ഫാഷൻ ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസനയെയാണ് അഞ്ജലി വിവാഹം ചെയ്തത്. എന്നാൽ വിവാഹ ബന്ധം ഇരുവരും പിന്നീട് വേർപ്പെടുത്തുകയായിരുന്നു.

നിരവധി വിജയചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ പോലീസ് ഓഫീസറുടെ വേഷം പ്രേക്ഷക ശ്രദ്ധ നേടി. ദൃശ്യം രണ്ടിലെ തന്റെ പോലീസ് വേഷം ശ്രദ്ധിക്കപ്പെട്ടതോടെ തന്റെ വിവാഹമോചന വാർത്ത മാധ്യമങ്ങൾ ആഘോഷിക്കുകയായിരുന്നെന്നും അഞ്ജലി പറയുന്നു. മാധ്യമങ്ങൾ വാർത്ത നൽകിയത് പോലും ആരുടെയൊക്കെയോ പ്രേരണമൂലമാണെന്ന് തനിക്ക് നന്നായി അറിയാമെന്നും അഞ്ജലി നായർ പറയുന്നു. തന്നെ ചവിട്ടി മെതിക്കാനാണ് ശത്രുക്കളുടെ ശ്രമമെന്നും അഞ്ജലി നായർ പറഞ്ഞു. സിനിമയാണ്‌ തന്റെ ഉപജീവനമാർഗമെന്നും ഇപ്പോഴും ഒരുപാട് ലോണുകൾ അടയ്ക്കുന്നുണ്ടെന്നും. നേരത്തെ അടവ് മുടങ്ങുകയും മകളുടെ മാലയും കമ്മലും വരെ വിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ജലി നായർ പറയുന്നു.

സിനിമയിൽ പലരും തനിക്ക് പ്രതിഫലം തരാറില്ല. ആവശ്യത്തിന് വേണ്ടി വിളിക്കും ആവിശ്യം കഴിഞ്ഞാൽ പിന്നെ ഒന്നും പറയാതെ ഒഴിവാക്കുമെന്നും അഞ്ജലി പറഞ്ഞു. കമ്മട്ടിപ്പാടം സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് കിട്ടിയത് മൂവായിരം രൂപയാണെന്നും അഞ്ജലി നായർ പറഞ്ഞു. തനിക്ക് ദുഃഖപുത്രി എന്നൊരു മേൽവിലാസം ഉള്ളത് കൊണ്ടാണ് പലരും പ്രതിഫലം തരാത്തതെന്നും അഞ്ജലി പറയുന്നു. ആരെന്ത് പറഞ്ഞാലും താൻ തിരിച്ചു പറയില്ല എന്ന് എല്ലാവര്ക്കും അറിയാം. അതിനാൽ തന്നെയാണ് പലരും പ്രതിഫലം തരാത്തതും, ചിലർ കുറച്ച് തരുന്നതെന്നും അഞ്ജലി നായർ പറഞ്ഞു.

സിനിമയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനമാണ് എന്റെ കുടുംബത്തിന്റെ ആശ്രയം. അച്ഛനും,അമ്മയും,അനിയനും ഭാര്യയും അടങ്ങുന്ന കുടുംബം ജീവിച്ച് പോകുന്നത് തന്റെ വരുമാനം കൊണ്ടാണെന്നും താരം പറയുന്നു. കടങ്ങളും ചിലവുകളും കഴിഞ്ഞ് ഒരു ചെരുപ്പ് വാങ്ങാനുള്ള പണം പോലും തന്റെ കയ്യിൽ ഉണ്ടാകാറില്ലെന്നും അഞ്ജലി നായർ പറയുന്നു.