മലയാളത്തിലെ മറ്റൊരു താരപുത്രി കൂടി വിവാഹിതയായി ; വീഡിയോ കാണാം

ചലച്ചിത്ര താരവും നടി ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി വിവാഹിതയായി.ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിതീഷ് ആണ് ഉത്തര ഉണ്ണിയുടെ വരൻ. കഴിഞ്ഞ വർഷം നടത്താനിരുന്ന വിവാഹം കോവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. ഒരു വിവാഹ നിശ്ചയം കഴിഞ്ഞു ഒരു വർഷത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്.

ചലച്ചിത്ര താരം ഊർമിള ഉണ്ണിയുടെ മകളായ ഉത്തര ഉണ്ണി നൃത്ത രംഗത്ത് സജീവമായതിന് ശേഷമാണ് സിനിമയിലെത്തുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ഇടവപ്പാതിയാണ് ഉത്തര ഉണ്ണിയുടെ ആദ്യ മലയാള ചിത്രം. അഭിനയം കൂടാതെ നിരവധി ഷോർട്ട് ഫിലിമുകൾ ഉത്തര ഉണ്ണി സംവിധാനം ചെയ്തിട്ടുണ്ട്.