തെരെഞ്ഞടുപ്പ് ദിനത്തിൽ വിരിഞ്ഞ താമര ചിത്രം പങ്കുവെച്ച് സുപ്രിയ

മലയാളികളുടെ പ്രിയ താരമാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സ്വന്തമായി സിനിമാ നിർമാണവും സംവിധാനവും ചെയ്ത് കഴിവ് തെളിയിച്ച താരം കൂടിയാണ് പൃഥ്വിരാജ്. മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോൻ ആണ് പൃഥ്വിരാജിന്റെ ഭാര്യ. സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം ഇന്നലെ വൈകിട്ട് ബിജെപി ചിഹ്ന്നമായ താമരയുടെ ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ മേനോൻ.

തെരെഞ്ഞെടുപ്പ് ദിവസത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് വിരിഞ്ഞ താമരയുടെ ചിത്രം സുപ്രിയ മേനോൻ പങ്കുവെച്ചത്. താമര പങ്കുവെച്ചത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ലെന്ന് ആരാധകർ പറയുന്നു.

ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടയുടനെ താമര വിരിയുമോ,വോട്ട് നൽകുന്നത് ബിജെപിക്കാണോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളും കൂടാതെ ചാണകത്തിൽ വീണോ എന്ന തരത്തിലുള്ള പരിഹാസങ്ങളും കമന്റായി വന്നതോടെ സുപ്രിയ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു