പിണറായി വിജയന് വിജയാശംസ നേർന്ന തമിഴ് ചലച്ചിത്രതാരങ്ങളായ ശരത് കുമാറിനും ഭാര്യയ്ക്കും ഒരു വർഷം തടവ് ശിക്ഷ

ചെന്നൈ : തമിഴ് ചലച്ചിത്ര താരങ്ങളായ ശരത് കുമാറിനും ഭാര്യ രാധികയ്ക്കും ഒരു വർഷം തടവ് ശിക്ഷ നൽകി കോടതി. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ നൽകിയിരിക്കുന്നത്. ശരത് കുമാറിന് പങ്കാളിത്തമുള്ള മാജിക്ക് ഫ്രേം എന്ന കമ്പനിയുടെ ഒന്നര കോടി രൂപയോളമുള്ള തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നടന്ന കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് തെരെഞ്ഞെടുപ് പ്രചാരണം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി ശരത്ത് കുമാറും ഭാര്യയും രംഗത്തെത്തിയിരുന്നു. പിണറായി വിജയന് വിജയാശംസയും താരങ്ങൾ നേർന്നിരുന്നു.