ശാഖയിൽ പോയി ഒളിഞ്ഞ് നോക്കണ്ട അവർ അങ്ങട് കൊണ്ട് പോകും അതാണ് പാരമ്പര്യം ; വൈറലായി ഒരു താത്വിക അവലോകനം ടീസർ

RSS volunteers. (File Photo: IANS)

നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഒരു താത്വിക അവലോകനം. ജോജു ജോർജും,നിരഞജ് രാജുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ ടീസർ മികച്ച പ്രതികരണം നേടുകയാണ്. പുറത്തിറങ്ങിയ ടീസറിൽ ഷമ്മി തിലകൻ പറയുന്ന ഡയലോഗ് കയ്യടി നേടുകയാണ്. ഷമ്മി തിലകനോട് ശാഖയിൽ ഒളിഞ്ഞ് നോക്കി പഠിച്ച കാര്യങ്ങൾ പറയുന്ന അജു വർഗീസിനോട് ശാഖയിൽ പോയി ഒളിഞ്ഞ് നോക്കണ്ട അവർ അങ്ങട് കൊണ്ട് പോകും അതാണ് പാരമ്പര്യം എന്ന് ഷമ്മി തിലകൻ പറയുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് കണ്ണൂരിൽ ആർഎസ്എസ് നെ കുറിച്ച് പഠിക്കാൻ വേണ്ടി പാർട്ടി കമ്മ്യൂണിസ്റ്റ് നേതാവിനെ അയച്ചതും പിന്നീട് അയാൾ പാർട്ടി വിട്ട് ആർഎസ്എസ് പ്രവർത്തകനായി മാറുകയും ചെയ്ത യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഷമ്മി തിലകന്റെ ഈ ഡയലോഗ്. അങ്ങനെ ഒരു പാരമ്പര്യം ആർഎസ്എസ് ന് ഉണ്ടെന്ന് ഷമ്മി തിലകന്റെ കഥാപാത്രം പറയുന്നു.