അച്ഛൻ സ്ഥാനാർത്ഥിയാകുമ്പോൾ അച്ഛനെയല്ലാതെ കണ്ടവന്റെ തന്തയെ പിന്തുണയ്ക്കാൻ പറ്റുമോ ; ദിയ കൃഷ്ണകുമാർ പറയുന്നു

RSS volunteers. (File Photo: IANS)

ഒരു കമ്പനിക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ പൈഡ് പ്രമോഷൻ ചെയ്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നതായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണകുമാർ. തനിക്കെതിരെയും തന്റെ കുടുംബത്തിനെതിരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നതായും അച്ഛന്റെ രാഷ്ട്രീയവും അതിൽ വലിച്ചിഴയ്ക്കുന്നതായും ദിയ പറയുന്നു. ബിജെപി സ്ഥാനാർഥിയായ അച്ഛന് എന്തിന് താൻ പിന്തുണ നൽകിയെന്നാണ് അവർ ചോദിക്കുന്നതെന്നും ദിയ പറയുന്നു.

പെയിഡ് പ്രമോഷൻ നടത്തിയ ശേഷം കമ്പനി അധികൃതർ പ്രമോഷൻ കൊണ്ട് നേട്ടമുണ്ടായില്ലെന്നും വീണ്ടും പ്രമോഷൻ ചെയ്യണമെന്ന് ആവിശ്യപെടുകയുമായിരുന്നു. എന്നാൽ താൻ തന്റെ ജോലി കൃത്യമായി ചെയ്തതായും അവരുടെ പ്രോഡക്ട് പോകാത്തത് തന്റെ കുറ്റമല്ലെന്നും. അവരുടെ പ്രോഡക്ട് ഓരോ വീട്ടിലും ചെന്ന് വാങ്ങിക്കാൻ പറയാൻ തനിക്ക് പറ്റില്ലെന്നും ദിയ പറയുന്നു. എനിക്ക് രാഷ്ട്രീയമില്ല എന്നാൽ അച്ഛൻ സ്ഥാനാർത്ഥിയാകുമ്പോൾ അച്ഛനെയല്ലാതെ കണ്ടവന്റെ തന്തയെ പിന്തുണയ്ക്കാൻ പറ്റുമോ എന്നും ദിയ ചോദിക്കുന്നു.