ആ പയ്യന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ ഹിന്ദു വർഗീയ വാദി ആയി മാറി ; തുറന്ന് പറഞ്ഞ് സംവിധായകൻ അഖിൽ മാരാർ

RSS volunteers. (File Photo: IANS)

രാഷ്ട്രീയം വ്യക്തമാക്കി സംവിധായകൻ അഖിൽ മാരാർ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകൻ അഖിൽ മാരാരാണ് തനിക്കെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത് എത്തിയത്. ചില സിനിമാ ഗ്രൂപുകളിൽ അഖിൽ മാരാർ ആർഎസ്എസ് പ്രവർത്തകനാണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു.

ഒരു താത്വിക അവലോകനം എന്ന സിനിമ സംഘപരിവാറിന് സ്‌പേസ് നൽകുന്നതിന് വേണ്ടിയാണെന്നും പ്രചാരണം നടന്നു. എന്നാൽ തനിക്ക് രാഷ്ട്രീയ സംഘടകളുമായി ബന്ധമില്ലെന്നും തന്റെ ചില അഭിപ്രായങ്ങൾ മാത്രം എടുത്തതാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും അഖിൽ മാരാർ ഫേസ്‌ബുക് കുറിപ്പിൽ പറയുന്നു. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.

ഞാൻ.
1.കൊട്ടാരക്കരയിൽ അറക്കാൻ കൊണ്ട് പോയ പശുവിനെ വഴിയിൽ തടഞ്ഞു എന്ന വ്യാജ വാർത്ത സൃഷ്ട്ടിച്ചു ഒരു പട്ടാളക്കാരനെ അക്രമിക്കുകയും കൊലക്കേസിൽ പെടുത്തി ജയിലിൽ ആക്കുകയും ചെയ്തിട്ടു അവന്റെ വീട് SDPI പ്രവർത്തകർ വെട്ടി പൊളിച്ചപ്പോൾ ഒരിക്കൽ പോലും കാണാത്ത ആ പയ്യന് വേണ്ടി സംസാരിച്ചപ്പോൾ ഞാൻ ഹിന്ദു വർഗീയ വാദി ആയി മാറി. ബിജെപി നേതാക്കൾ ആ വിഷയം ഒരുക്കത്തിൽ ഒതുക്കിയപ്പോൾ എന്നെ ഏറെ പിന്തുണച്ച മുസ്ലിം വിഭാഗത്തിന്റെ വലിയ ശത്രുത ഞാൻ പിടിച്ചു പറ്റി.

എന്തിന് എന്നോട് സംസാരിച്ച ഒരു മുസ്ലിം സുഹൃത്തിനെ കൂട്ടത്തിൽ നിന്നും അവർ മാറ്റി നിർത്തുക വരെ ചെയ്തു. കൊട്ടാരക്കര സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട് പ്രകാരം SDPI എന്നെ വധിക്കാൻ വരെ സാധ്യത ഉണ്ടെന്നും രാത്രിയിൽ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നും SP ഓഫീസിൽ വിളിപ്പിച്ചു പറഞ്ഞു..
ഞാൻ എന്റെ നിലപാടിൽ ഉറച്ചു നിന്നു. കാരണം ഞാൻ സത്യത്തിനൊപ്പം ആയിരുന്നു നിന്നത്. പിന്നീട് സത്യം തിരിച്ചറിഞ്ഞ അതേ ആൾക്കാർ എന്നോട് സ്നേഹത്തോടെ പെരുമാറാനും തുടങ്ങി.

2.ശബരിമല വിഷയത്തിൽ ശക്തമായ അനുകൂല നിലപാട് സ്വീകരിച്ചു..
വീണ്ടും സംഖീ ആയി..സർക്കാർ പോലും ഇപ്പോൾ സംഖീ ആയ സ്ഥിതിക്ക് എന്റെ നിലപാട് ശെരിക്കൊപ്പം ആയിരുന്നു.

3.പൗരത്വ വിഷയം ശക്തമായ അനുകൂല നിലപാട് സ്വീകരിച്ചു പൂർവാധികം വലിയ സംഖി ആയി..എന്തെന്നാൽ നിയമം രാജ്യത്തിന് ഗുണവും ആർക്കും ദോഷവും ആയിരുന്നില്ല എന്ന എന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ.

4.സാമ്പത്തിക നയങ്ങളിൽ മോദിയെ ശക്തമായി എതിർത്തു.
5.കൊറോണയെ പാത്രം കൊട്ടി ഓടിപ്പിച്ച ആശയത്തെയും 20 ലക്ഷം കോടിയുടെ ഉടായിപ്പ് പാക്കേജ് ഇവയെ കാര്യ കാരണങ്ങൾ നിരത്തി ശക്തമായി എതിർത്തു. ഞാൻ എന്റെ രാജ്യത്തെ സംസ്കാരത്തെയും ഹൈന്ദവ വേദ ഗ്രന്ഥങ്ങളെയും ഏറെ ബഹുമാനിക്കുന്നു. ആശയപരമായി സത്യത്തെ പിന്തുടരുന്നു. എന്റെ സിനിമയിലെ ഓരോ രംഗങ്ങളിലും വിവിധ രാഷ്ട്രീയ വിഷയങ്ങളും കേരളത്തിൽ ചർച്ച ആയ ട്രോൾ സംഭവങ്ങളും പരാമര്ശിക്കപ്പെട്ടിട്ടുണ്ട്. ആരും എന്നെ ആരുടെയും തൊഴുത്തിൽ കെട്ടരുത്. ഞാൻ സംഖിയല്ല,കമ്മിയല്ല,കൊങ്ങിയല്ല.