അതിരപ്പള്ളിയിൽ ഒഴിവ് ദിനം ആഘോഷമാക്കി അഹാന കൃഷ്‌ണകുമാർ ; ചിത്രങ്ങൾ കാണാം

RSS volunteers. (File Photo: IANS)

മലയാളത്തിന്റെ പ്രിയ താരമാണ് അഹാന കൃഷ്ണകുമാർ, നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ അഹാന ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

ടോവിനോ തോമസിന്റെ നായികയായി ലൂക്കയിലൂടെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ അഹാനയ്ക്ക് സാധിച്ചു. പതിനെട്ടാം പടി,ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ ചിത്രങ്ങളിലും അഹാന അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ അഹാന കൃഷ്ണകുമാർ തന്റെ ആരാധകർക്കായി തന്റെ സന്തോഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. യാത്രകളെ ഇഷ്ടപ്പെടുന്ന അഹാന യൂട്യൂബിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ അതിരപ്പള്ളിയുടെ മനോഹാരിതയിൽ തന്റെ പുതിയ ചിത്രങ്ങൾ ആരധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. സിനിമാ പ്രവർത്തകരുടെയും മറ്റും ഇഷ്ട ലൊക്കേഷനുകളിൽ ഒന്നായ അതിരപ്പള്ളിയിലെ വെള്ളച്ചാട്ടത്തിനടുത് നിൽക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. നിമിഷ സജയനാണ് മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.