ആൻ അഗസ്റ്റിൻ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ ; വിവാഹ ബന്ധം വേർപ്പെടുത്തിയതിന് പിന്നാലെ പുതിയ ജീവിതത്തിനായ് തയാറെടുക്കുകയാണ് താരം

മലയാളത്തിന്റെ പ്രിയ താരമാണ് ആൻ അഗസ്റ്റിൻ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ആൻ അഗസ്റ്റിൻ വിവാഹ മോചനം നേടിയതായുള്ള വാർത്തകൾ പുറത്ത് വന്നത്. 2014 ലാണ് ക്യാമറാമാൻ ജോമോൻ ടി ജോണുമായുള്ള ആൻ അഗസ്റ്റിന്റെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹത്തിന് കുറച്ച് കാലമേ ആയുസുണ്ടായിരുന്നുള്ളു. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും അവധിയെടുത്ത ആൻ അഗസ്റ്റിൻ വീണ്ടും സിനിമയിൽ സജീവമാകുകയാണ്.

ഹരികുമാർ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് ആൻ അഗസ്റ്റിൻ. എം മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമ്മിക്കുന്നത്.

കഴിഞ്ഞത് കഴിഞ്ഞു ഇത് പുതിയ ജീവിതത്തിന്റെ തുടക്കമാണ് എന്നാണ് ആൻ അഗസ്റ്റിൻ തന്റെ സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് പറയുന്നത്. ഉത്തരവാദിത്വമില്ലാത്ത ഓട്ടോറിക്ഷ ഡ്രൈവറുടെ ഉത്തരവാദിത്വമുള്ള ഭാര്യയായാണ് ആൻ അഗസ്റ്റിൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

RSS volunteers. (File Photo: IANS)

ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തുന്നത്. തുടർന്ന് അർജുനൻ സാക്ഷി,ത്രീ കിങ്‌സ്,ഓർഡിനറി,വാധ്യാർ,ഫ്രൈഡേയ്,പോപ്പിന്,ഡാ തടിയാ, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2017 ൽ ഇറങ്ങിയ സോളോയിലാണ് ആൻ അഗസ്റ്റിൻ അവസാനമായി അഭിനയിച്ചത്. നടൻ അഗസ്റ്റിന്റെ മകൾ കൂടിയാണ് ആൻ അഗസ്റ്റിൻ.

അഭിപ്രായം രേഖപ്പെടുത്തു