തറവാട് തകർത്തത് ചേട്ടന്റെ ഭാര്യ, എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും ഭാര്യ വീട് വിടാൻ കാരണവും അവർ തന്നെ ; വെളിപ്പെടുത്തലുമായി ബാബുരാജ്

ചലച്ചിത്ര നടൻ ബാബുരാജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ‘അമ്മ മരിച്ച തങ്ങളെ അപ്പൻ സ്ട്രിക്റ്റ് ആയിട്ടാണ് വളർത്തിയത്. സഹോദരന്റെ ഭാര്യ വീട്ടിലെത്തിയതിയോടെയാണ് തന്റെ ഭാര്യ വീട് വിട്ടതെന്നും.തന്നെയും തന്റെ ഭാര്യയെയും ഇവർ തമ്മിൽ തെറ്റിച്ചെന്നും ബാബുരാജ് പറയുന്നു.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജോജി എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രേക്ഷകർ കാണാത്ത മുഖമാണ് ബാബുരാജ് ഫേസ്‌ബുക്ക് കുറിപ്പിൽ പങ്കുവെച്ചത്. വില്ലൻ വേഷങ്ങളിൽ നിന്ന് മാറി കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്ന ബാബുരാജ്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. ബാബുരാജിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ.

ബിൻസി …പനചെല്‍ തറവാടിന്റെ തകർച്ചക്ക് കാരണം ജെയ്സൺ ഇവരെ കെട്ടിക്കൊണ്ട് വന്നതാണെന്ന് തന്നെ വേണം പറയാൻ ,വളരെ ചെറുപ്പത്തിലേ ‘അമ്മ മരിച്ചു പോയ ഞങ്ങളെ അപ്പൻ ഇത്തിരി strict ആയാണ് വളർത്തിയത് എന്നത് സത്യമാണ് .ബിൻസി കുടുംബത്തിൽ വന്ന ഉടനെ എന്റെ ഭാര്യാ ഗ്രേസി വീട് വിട്ടു പോയി ,,എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പോലീസ് കേസ്‌ ആക്കിയതും എല്ലാം ബിൻസിയുടെ ഇടപെടലുകൾ ആണ് ..ഇപ്പൊ അവസാനം എന്തായി ….സ്വത്തുക്കൾ എല്ലാം അവർക്കു മാത്രമായി .എന്റെ അനിയൻ പാവമാണ് , മകൻ പോപ്പി യുടെ കാര്യത്തിലും പേടിയില്ലാതില്ല.