അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കി

മമധർമ്മയുടെ ബാനറിൽ അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറക്കി. സ്വതന്ത്ര സമരത്തിന്റെ മറവിൽ മലബാറിൽ നടന്ന ഹിന്ദു കൂട്ടക്കൊലയുടെ കഥപറയുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം തലൈവാസൽ വിജയ്‌യാണ് വാരിയം കുന്നത്ത് മുഹമ്മദ് ഹാജിയായി വേഷമിടുന്നത്.

കൂടാതെ ജോയ് മാത്യു തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആഷിക് അബു പൃഥ്വിരാജ് കൂട്ടുകെട്ടിൽ വാരിയൻ കുന്നൻ എന്ന ചിത്രം പ്രഖ്യാപിച്ചതിന് ശേഷമാണ് അലി അക്ബർ പൊതുജനങ്ങളിൽ നിന്നും പണം സ്വരൂപിച്ച് സിനിമ നിർമ്മിച്ചത്.

മലബാർ കലാപം ഹിന്ദു കൂട്ടക്കൊലയാണെന്നും. സത്യസന്ധമായ ചരിത്രം സിനിമയിലൂടെ വരച്ച് കാണിക്കുമെന്നും അലിഅക്ബർ നേരത്തെ പറഞ്ഞിരുന്നു. മാമധർമ്മയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ഇതുവരെ ഒരു കോടിക്ക് മുകളിൽ രൂപ സംഭാവനയായി ലഭിച്ചു. വിഷു കൈനീട്ടവും മാമധർമ്മയ്ക്ക് നല്കണമെന്ന് അലിഅക്ബർ കഴിഞ്ഞ ദിവസം ആവിശ്യപെട്ടിരുന്നു. വിഷു കൈ നേട്ടമായി രണ്ടു ലക്ഷം രൂപയും ലഭിച്ചതായി അലി അക്ബർ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു