ബ്ലൗസ് ഇല്ലാതെ എങ്ങനെ ചിത്രങ്ങൾ എടുക്കും,അവസാനം ടി ഷർട്ട് കൊണ്ട് ബ്ലൗസ് ഉണ്ടാക്കി സനുഷ

മലയാളികളുടെ പ്രിയ താരമാണ് സനുഷ സന്തോഷ്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് നായികാ വേഷങ്ങളിലൂടെയും ശ്രദ്ധ നേടി. നിരവധി സിനിമകളിൽ അഭിനയിച്ച സനുഷ പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും മാറി നിൽക്കുകയും പിന്നീട് ദിലീപ് ചിത്രത്തിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തുകയും ചെയ്തിരുന്നു. കാഴ്ച എന്ന സിനിമയിൽ മമ്മുട്ടിയുടെ മകളായി അഭിനയിച്ച സനുഷയുടെ കഥാപാത്രത്തിന് വൻ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. ലോക്ക് ഡൗൺ സമയത്ത് വിഷാദ രോഗത്തിന് അടിമപ്പെടുകയും ജീവിതം അവസാനിപ്പിക്കാൻ ചിന്തിച്ചിരുന്നെന്നും സനുഷ പറഞ്ഞത് മലയാളി സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമല്ലെങ്കിലും സനുഷ തന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സാരി അടിച്ച് മാറ്റി ധരിച്ച സനുഷയുടെ ചിത്രങ്ങൾ വൈറലാകുകയാണ്. അമ്മയുടെ സാരി അടിച്ചു മാറ്റിയെങ്കിലും അതിന് പാകമായ ബ്ലൗസ് ഇല്ലാത്തത് കൊണ്ട് തന്റെ ടി ഷർട്ട് ബ്ലൗസ് ആയി ഉപയോഗിച്ചിരിക്കുകയാണ് സനുഷ. വലിയ ടി ഷർട്ട് മടക്കി വയറു കാണുന്ന രീതിയിലാണ് സനുഷ ടി ഷർട്ടിനെ ബ്ലൗസ് ആക്കിയത്.

വിഷുവിന് സാരിയുടുത്ത ചിത്രങ്ങൾ എടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാരിയൊക്കെ അമ്മയുടെ വകുപ്പായതിനാൽ അതൊക്കെ ഇവിടെ ഇരിക്കുന്നു എന്നറിയില്ലായിരുന്നു. തന്റെ സാരി കിട്ടാത്തതിനാൽ അമ്മയുടെ സാരി അടിച്ച് മാറ്റിയെന്നും സനുഷ പറയുന്നു. പക്ഷെ അപ്പോഴാണ് അതിന് പറ്റിയ ബ്ലൗസ് ഇല്ലെന്ന് മനസിലായത്. ബ്ലൗസ് ഇടാതെ ഫോട്ടോ എടുക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് തന്റെ ടി ഷർട്ട് ബ്ലൗസ് ആയി ഉപയോഗിച്ചെന്നും സനുഷ പറയുന്നു. ഈ ചൂട് സമയത്ത് ഇങ്ങനെയൊരു നാടകം കളിച്ചത് നിങ്ങളോടൊക്കെ വിഷു ആശംസ പറയാനാണെന്നും സനുഷ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു