മുസ്ലിം വേഷം വലിച്ചൂരുന്ന ഹിന്ദു യുവതി ;1921 പുഴമുതൽ പുഴവരെ ചിത്രത്തിന്റെ സ്നീക്ക് പീക്ക് പുറത്ത് വിട്ട് അലി അക്ബർ

1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ടീസറിന് പിന്നാലെ സ്നീക്ക് പീക്ക് പുറത്ത് വിട്ട് സംവിധായകൻ അലി അക്ബർ. മമധർമയുടെ ബാനറിൽ മലബാർ കലാപത്തെ ആസ്പദമാക്കി അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1921 പുഴ മുതൽ പുഴ വരെ. ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പകുതിയിലാധീകം ചിത്രീകരണം പൂർത്തിയായെന്ന് അലി അക്ബർ പറഞ്ഞു.

ആഷിക് അബു പൃഥ്വിരാജ് കൂട്ടുകെട്ടിൽ വാരിയം കുന്നൻ മുഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് അലി അക്ബർ മലബാർ കലാപത്തിന്റെ യതാർത്ഥ ചരിത്രം ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിനായി ഒരു കോടിയിലധീകം രൂപയാണ് ജനങ്ങളിൽ നിന്നും ഇതുവരെ സ്വരൂപിച്ചത്.

തെന്നിന്ത്യൻ താരം തലൈവാസൽ വിജയിയാണ് വാരിയംകുന്നനായി അഭിനയിക്കുന്നത്. കൂടാതെ ജോയ് മാത്യു തുടങ്ങിയ മലയാളത്തിലെ പ്രമുഖ നടന്മാരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ജോയ് മാത്യു അഭിനയിച്ച ചില രംഗങ്ങളിലാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മുസ്ലിം വേഷം വലിച്ചൂരുന്ന ഹിന്ദു യുവതിയുടെ രംഗങ്ങളും മറ്റുമാണ് സ്നീക്ക് പീക്കിൽ പുറത്ത് വിട്ടിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു