മുഖ സൗന്ദര്യം നിലനിർത്താൻ ട്രീറ്റ്‌മെന്റ് ചെയ്ത നടിയുടെ സൗന്ദര്യം നഷ്ടപ്പെട്ടു ; പരാതിയുമായി താരം

ചെന്നൈ : മുഖ സൗന്ദര്യം വർധിപ്പിക്കാൻ സ്കിൻ ഡോക്റ്റർ നെ സമീപിച്ച നടിക്ക് സംഭവിച്ചത് കണ്ട് ഞെട്ടിത്തരിച്ച് ആരാധകർ. മുഖ സൗന്ദര്യത്തിനായി ഡെർമറ്റോളജിക്കൽ ട്രീറ്റ്മെന്റ് നടത്തിയ നടിയും മോഡലുമായ റെയ്സ വിൽസണിനാണ് ഈ ദുരനുഭവം ഉണ്ടായത്. ചികിത്സയ്ക്ക് ശേഷം മുഖത്ത് നീര് വരികയും കണ്ണിന് താഴെ വീർത്ത് വരികയുമായിരുന്നു. നടി തന്നെയാണ് തനിക്ക് പറ്റിയ ദുരനുഭവം ഇൻസ്റ്റാഗ്രാമിൽ പെങ്കുവെച്ചത്. ചികിത്സയ്ക്കായി പോയ ക്ലിനിക്കിന്റെ പേരും ഡോക്റ്ററുടെ പേരും വെളിപ്പെടുത്തിയാണ് താരം പോസ്റ്റ് പങ്കുവെച്ചത്.

ചെറിയൊരു ട്രീറ്റ്മെന്റിന് വേണ്ടിയാണ് ക്ലിനിക്കിൽ പോയത്. ഡോക്ടറായ ഭൈരവി സെന്തിലാണ് തന്നെ ചികിത്സിച്ചത്. തന്റെ മുഖത്തിന് ആവശ്യമില്ലാത്ത എന്തോ ഒന്ന് ചെയ്യാൻ അവർ നിർബന്ധിച്ചു. പിന്നീട് വീട്ടിലെത്തിയപ്പോൾ മുഖത്തിന് അസ്വസ്ഥത അനുഭവപെട്ടു, തുടർന്ന് മുഖം ഇങ്ങനെ ആയെന്നും നടി പറയുന്നു. അതേസമയം ഡോക്ടറെ കാണാൻ വീണ്ടും ചെന്നപ്പോൾ ഡോകടർ കാണാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും നടി പറയുന്നു.

കമലഹാസൻ അവതാരകനായി എത്തിയ ബിഗ്‌ബോസിൽ മത്സരാർത്ഥിയായ ശ്രദ്ധ നേടിയ താരമാണ് റെയ്സ. മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ റെയ്സ നിരവധി സിനിമകളിൽ ഇതിനോടാണ് അഭിനയിച്ചു കഴിഞ്ഞു. കാതലിക്ക യാരുമില്ലേയ്,ആലീസ്,ഹാഷ്ടാഗ് ലൗ തുടങ്ങിയ ചിത്രങ്ങളാണ് ഇനി റൈസയുടെ റിലീസ് അവനുള്ള ചിത്രങ്ങൾ.

ഇന്റഗ്രമിൽ റൈസ തന്റെ ദുരനുഭവം പങ്കുവച്ചപ്പോൾ നിരവധിപേർ സമാന അനുഭവം ഉണ്ടായതായി പറഞ്ഞ് രംഗത്തെത്തി. ഭൈരവി സെന്തിൽ ഡോക്ടറിനെതിരെ നിരവധി പേര് ഇത്തരത്തിലുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.