അതിടുന്നത് ശരീരത്തിലെ മോശം ഭാഗങ്ങൾ ഒളിപ്പിച്ച് വയ്ക്കാനല്ല ; തുറന്ന് പറഞ്ഞ് അന്ന ബെൻ

കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. കുമ്പളങ്ങി നൈറ്റ്‌സിന് പുറമെ ഹെലൻ,കപ്പേള തുടങ്ങിയ ചിത്രങ്ങളിലും അന്ന അഭിനയിച്ചു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം കഴിഞ്ഞ ദിവസം സൗന്ദര്യ വർധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്.

തന്നെയും തന്റെ ശരീരത്തെയും അംഗീകരിക്കാൻ തനിക്ക് കുറച്ച് സമയമെടുത്തെന്നും, നമ്മുടെ ശരീരത്തിൽ നമുക്കിഷ്ടമില്ലാത്ത ഭാഗങ്ങളെ അപകർഷതാ ബോധമുണർത്തി അതിനെ മാർക്കറ്റ് ചെയ്യുകയാണ് കമ്പനികളെന്ന് അന്ന ബെൻ പറയുന്നു. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച്‌ തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തും അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്ബനികള്‍. അത്തരം കമ്ബനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നതെന്നും അന്ന ബെന്‍ പറഞ്ഞു.

ഓരോരുത്തരും വ്യത്യസ്തരാണ് അത് തിരിച്ചറിഞ്ഞ് സ്വയം അംഗീകരിക്കാനായാൽ നമുക്ക് സംതൃപ്തി നൽകും കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ആ സംതൃപ്തിയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അന്ന ബെൻ പറയുന്നു. മേക്കപ്പിനോട് വെറുപ്പും ഇഷ്ടവും തോന്നിയിട്ടുണ്ട് മേക്കപ്പ് ഇടുന്നത് തന്നെ ശരീരത്തിലെ മോശപ്പെട്ട ഭാഗം മറച്ച് വെക്കാനാണെന്നാണ് താൻ കരുതിയിരുന്നതെന്നും അന്ന പറയുന്നു.

നമ്മൾ എന്താണോ അത് അംഗീകരിക്കാനും ആഘോഷിക്കാനാണ് മേക്കപ്പ്. എല്ലാവരും ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്നും അത് തിരിച്ചറിയണമെന്നും അന്ന ബെൻ പറയുന്നു. തന്റെ ഈ അവസ്ഥയിലൂടെ കടന്ന് പോയവർ നിരവധിപേർ താൻ മനസിലാക്കിയത് മനസിലാക്കണമെന്നും അന്ന ബെൻ പറയുന്നു.