പട്ടിക്കൊപ്പം കളിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നടി ആൻ അഗസ്റ്റിൻ ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് ആൻ അഗസ്റ്റിൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ വേഷമിട്ട ആൻ അഗസ്റ്റിൻ വിവാഹത്തിന് ശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ക്യമറമാൻ ജോമോൻ ടി ജോണുമായുള്ള വിവാഹവും തുടർന്നുള്ള വിവാഹമോചനവും താരത്തിന്റെ സിനിമാ ജീവിതത്തെ തകിടം മറിച്ചു. മലയാളത്തിന് മികച്ചൊരു നടിയെ കൂടി നഷ്ടമായി എന്നതാണ് മറ്റൊരു സത്യം. വിവാഹമോചനത്തിന് ശേഷം വീണ്ടും അഭിനയ രംഗത്തേക്ക് ആൻ അഗസ്റ്റിൻ തിരിച്ചെത്തുന്നു എന്ന വാർത്തയും പുറത്ത് വന്നിരിക്കുകയാണ്.

സിനിമാ താരങ്ങളിൽ പലരും ചില ഹോബികൾക്ക് അടിക്റ്റ് ആയ ആളുകളാണ്. മോഹൻലാലിന് പുരാതന വസ്തുക്കളോട് ഇഷ്ടമുള്ളത് പോലെ മമ്മുട്ടിക്ക് ക്യാമറകളോടാണ് പ്രിയം,ജയറാമിന്റെ ഇഷ്ടം ആനയോടും,ചെണ്ടയോടും ആകുമ്പോൾ ആൻ അഗസ്റ്റിന് പ്രിയം പട്ടികളോടാണ്.

തന്റെ പട്ടിക്കൊപ്പം കിടക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആൻ അഗസ്റ്റിൻ. തന്റെ പട്ടിക്കൊപ്പം കറുത്ത വസ്ത്രത്തിൽ കിടക്കുന്ന ആൻ അഗസ്റ്റിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാവുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു