ആദിത്യൻ എന്നെ വഞ്ചിക്കുകയായിരുന്നു,അയാൾക്ക് വിവാഹിതയായ സ്ത്രീയുമായി അരുതാത്ത ബന്ധമുണ്ട് ; തകർന്ന മനസുമായി തുറന്ന് പറഞ്ഞ് അമ്പിളിദേവി

ഭർത്താവ് ആദിത്യനെതിരെ ആരോപണവുമായി സിനിമ സീരിയൽ താരം അമ്പിളിദേവി രംഗത്ത്. ആദിത്യന് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയുമായി അടുപ്പമുണ്ടെന്നും ഇത്രയും നാൾ തന്നെ വഞ്ചിക്കുകയായിരുന്നെന്നും അമ്പിളി ദേവി പറയുന്നു. ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് അമ്പിളി ദേവി ആദിത്യനെ പ്രണയ വിവാഹം ചെയ്തത്. കഴിഞ്ഞ ദിവസം അമ്പിളി ദേവി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു.

തൃശൂരുള്ള യുവതിയുമായി ആദിത്യന് അരുതാത്ത ബന്ധമുണ്ടെന്നും ആ ബന്ധം തുട്ടരുന്നതിനായി തന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമ്പിളിദേവി പറയുന്നു. ആദിത്യനുമായി ബന്ധമുള്ള ആ സ്ത്രീയോട് താൻ സംസാരിച്ചിരുന്നു അവരും ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലെന്ന് പറഞ്ഞെന്നും അമ്പിളി ദേവി പറഞ്ഞു. ഭർത്താവുമായി അകന്ന് കഴിയുന്ന ആ സ്ത്രീ വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണെന്നും അമ്പിളി ദേവി പറയുന്നു.

അതേസമയം താൻ ഒരു കാരണവശാലും ആദിത്യന് ഡിവോഴ്സ് നൽകില്ലെന്നും പതിനാറു മാസമായി അവർ തമ്മിൽ അടുപ്പത്തിലാണ് തന്നെ വിവാഹം ചെയ്യുന്നതിന് മുൻപ് തുടങ്ങിയ ബന്ധമാണ് അതെന്നും താൻ ഗർഭിണിയായിരുന്നപ്പോൾ ഒന്ന് രണ്ടു വട്ടം മാത്രമാണ് തന്നെ കാണാൻ വന്നതെന്നും തൃശൂരിൽ ബിസിനസ് ആവിശ്യമാണ് എന്ന് പറഞ്ഞ് തൃശൂരിൽ ഈ സ്ത്രീയോടൊപ്പം താമസിക്കുകയായിരുന്നു ആദിത്യനെന്നും അമ്പിളി ദേവി പറയുന്നു.

എന്നെ അറിയിക്കാതെ രണ്ട് റിലേഷനും കൊണ്ട് പോകാനായിരുന്നു അവരുടെ പരിപാടി വല്ലപ്പോഴും വന്ന് പോകാനൊരിടം എന്ന നിലയിലാണ് ഞാൻ കുറച്ച് കാലങ്ങളായി ഉണ്ടായിരുന്നത്. താൻ സംഭവം അറിഞ്ഞതോടെ ആദിത്യൻ ഡിവോഴ്സ് ആവിശ്യപെട്ടെന്നും അമ്പിളി ദേവി പറയുന്നു. എന്തായാലും ഡിവോഴ്‌സിന് താൻ തയ്യാറല്ല ആദിത്യനെ തിരിച്ച് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആ വിഷമമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച പാട്ടിന് ആധാരമെന്ന് അമ്പിളിദേവി പറയുന്നു.