നാട്ടിലുള്ളവർ പിഴിഞ്ഞത് എന്തിനാ കാണിക്കുന്നേ ; സ്വാസികയ്‌ക്കെതിരെ സൈബർ ആക്രമണം

സീത എന്ന പരമ്പരയിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് സ്വാസിക. അഞ്ചോളം സീരിയലുകളിൽ മികച്ച വേഷം ചെയ്ത സ്വാസിക സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചു. അഭിനയത്തിന് പുറമെ നൃത്ത വേദികളിലും സജീവ സാന്നിധ്യമാണ് സ്വാസിക. വിവാദ വിഷയങ്ങളിലൊന്നും സ്വാസികയുടെ പേരുകൾ ഇടം നേടിയിട്ടില്ലെങ്കിലും തന്റെ മുഖം നായികയ്ക്ക് പറ്റിയതല്ലെന്ന് ആളുകൾ പറഞ്ഞതായി നേരത്തെ സ്വാസിക പറഞ്ഞത് വാർത്തകളിൽ ഇടംനേടിയിരുന്നു.

സിനിമയിലും സീരിയലിലും അഭിനയിച്ചെങ്കിലും സ്വാസിക ഇപ്പോഴും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുന്നുണ്ട്. അടുത്തകാലത്ത് സ്വാസികയുടെ ഒന്നിലധികം ഷോർട്ട് ഫിലിമുകൾ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയിരുന്നു. അതിലൊന്നാണ് കുളിസീൻ. മികച്ച പ്രതികരണമാണ് സ്വാസികയുടെ കുളി സീനിനു ലഭിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ആരാധകർക്കായി പങ്കുവെച്ച സ്വാസികയുടെ ചിത്രത്തിന് താഴെ മോശമായ രീതിയിലുള്ള കമന്റുകൾ നിറയുകയാണ്. സാരിയുടുത്ത് നിൽക്കുന്ന ചിത്രത്തിന് താഴെയാണ് സ്വാസികയുടെ ശരീര ഭാഗങ്ങളെ കുറിച്ച് മോശം കമന്റുകൾ ആളുകൾ പങ്കുവെയ്ക്കുന്നത്.

നാട്ടി ഉള്ളവർ പിഴിഞ്ഞത് എന്തിനാ കാണിക്കുന്നത് എല്ലാവർക്കും അറിയാം നി ആരാന്ന് എന്നാണ് ഒരാൾ കമന്റ് ഇട്ടിരിക്കുന്നത്. എന്നതാണ് മുമ്പിൽ ഒരു ഡാഷ് എന്ന് മറ്റൊരാൾ ചോദിക്കുന്നു. നിരവധി പേരാണ് ഇത്തരത്തിൽ അവഹേളിക്കുന്ന കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്. സ്വാസികയുടെ ചിത്രങ്ങൾക്ക് പിന്തുണ അറിയിച്ചും ആരാധകർ കമന്റുകൾ പങ്കുവെക്കുന്നുണ്ട്.