പുതിയ ചിത്രം പങ്കുവെച്ച് ഭാവന ; വിവാഹം കഴിഞ്ഞിട്ട് കുറെനാളായല്ലോ വിശേഷം ഒന്നും ആയില്ലേ എന്ന് ആരാധകർ

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നുവന്ന താരമാണ് ഭാവന. പതിനാറാം വയസ്സിലാണ് ഭാവന തന്റെ ആദ്യ മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. നമ്മൾ എന്ന ചിത്രത്തിന് ശേഷം ഭാവന അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക നടന്മാരുടെയും നായികയായി ഭാവന അഭിനയിച്ചു.

2005 ൽ പുറത്തിറങ്ങിയ ദൈവനാമത്തിൽ എന്ന ചിത്രത്തിന് കേരള സംസ്ഥാന സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്ക്കാരം ലഭിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഭാവന തന്റെ സാന്നിധ്യമറിയിച്ചു. മലയാളത്തിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കില്ലെങ്കിലും തെന്നിന്ത്യൻ ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങളിലാണ് ഭവന കൂടുതലും തിളങ്ങിയത്. ചിത്തിരം പേശുതടി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ഭാവന തമിഴിലും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. 2010 ൽ ജാക്കി എന്ന ചിത്രത്തിലൂടെയാണ് കന്നടയിൽ ഭാവന വരവറിയിച്ചത്. തുടർന്ന് കന്നടയിലും നിരവധി സിനിമകളിൽ ഭാവന അഭിനയിച്ചു.

ഭാവനയുടെ ജീവിതത്തിൽ ഇതിനിടയിൽ വിവാദപരമായ നിരവധി സംഭവങ്ങൾ അരങ്ങേറി. വിവാദങ്ങൾ കത്തി നിൽക്കുമ്പോൾ തന്നെയാണ് കന്നഡ സിനിമ നിർമാതാവും ബിസിനസ്സ്മാനുമായ നവീനുമായുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് താരമിപ്പോൾ. സിനിമയിൽ നിന്ന് അവധി എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. ആരാധകർക്കായി തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെയ്ക്കുന്ന ഭാവനയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. കറുപ്പ് നിറത്തിലുള്ള ഔട്ട് ഫിറ്റ് ധരിച് അധീവ സുന്ദരിയായ ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞിട്ട് നാളുകളായല്ലോ വിശേഷം ഒന്നും ആയില്ലേ എന്നും ആരാധകരിൽ ചിലർ ചോദിക്കുന്നുണ്ട്.