സംഘി ആയതിനാൽ അഭിമാനിക്കുന്നു ; ആർഎസ്എസ് ന്റെ വീഡിയോ പങ്കുവെച്ച് ബോളിവുഡ് താരം കങ്കണ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് ബോളിവുഡ് നടിയും മോഡലുമായ കങ്കണ റണാവത്ത്. നരേന്ദ്രമോദി ഭാരതത്തിന്റ വീര പുത്രനാണെന്നാണ് കങ്കണ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. നരേന്ദ്രമോദി സർക്കാരിന്റെ നിലപാടുകളെ അനുകൂലിച്ചും പ്രശംസിച്ചും നിരവധി തവണ കങ്കണ രംഗത്തെത്തിയിട്ടുണ്ട്.

നരേന്ദ്രമോദിയെ പ്രകീർത്തിച്ചതിന് പുറമെ സംഘി ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും കങ്കണ പറയുന്നു. കോവിഡ് കാലത്തെ ആർഎസ്എസ് ന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് കങ്കണ ഇക്കാര്യം വ്യക്തമാക്കിയത്. എവിടെയെങ്കിലും ദുരിതമുണ്ടാവുമ്പോൾ രക്ഷപ്പെടുത്താൻ ആർഎസ്എസ് ഉണ്ടാവുമെന്ന തലക്കെട്ടോട് കൂടിയാണ് കങ്കണ വീഡിയോ പങ്കുവെച്ചത്.

കോവിഡ് വാക്സിനെ കുറ്റം പറഞ്ഞവർക്കെതിരെ നേരത്തെ കങ്കണ രംഗത്തെത്തിയിരുന്നു. വാക്സിനെ കുറ്റം പറഞ്ഞ ദേശവിരുദ്ധർക്കു തന്നെ വാക്സിൻ ആവശ്യമായിവന്നു എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയുടെ വാക്കുകൾ വിവാദമായിരുന്നു. ഭാരതം നിർമ്മിച്ച വാക്‌സിനെതിരെ തെറ്റായ പ്രചാരണം നടത്തിയ രാജ്യദ്രോഹികൾക്ക് ഇപ്പോൾ വാക്സിൻ ആവശ്യമായി വന്നിരിക്കുകയാണെന്നും കങ്കണ പറഞ്ഞിരുന്നു.