മാനേജരുമായുള്ള അവിഹിതം എതിർത്ത സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സീരിയൽ നടി അറസ്റ്റിൽ

ബംഗളൂരു : അവിഹിതത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സീരിയൽ നടിയുൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ. കന്നട സീരിയൽ നടിയും മോഡലുമായ ഷനായ കത്വേ യെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. നടിയുടെ കൂടെ കാമുകനും സുഹൃത്തുക്കളും പോലീസ് പിടിയിലായി. ഷനായ കത്വേയ്ക്ക് മാനേജർ കൂടിയായിരുന്ന നിയാസ് അഹമ്മദുമായി താരത്തിന് അടുപ്പമുണ്ടായിരുന്നു.

സീരിയൽ ലൊക്കേഷനുകളിൽ വച്ച് നിരവധി തവണ കാണാൻ പാടില്ലാത്ത സാഹചര്യങ്ങളിൽ ഷനായയെയും,നിയസിനെയും സഹോദരൻ കണ്ടിരുന്നു. ഇത് സഹോദരിയെ അറിയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഷനായ ഇത് ചെവികൊണ്ടിരുന്നില്ല എന്ന് മാത്രമല്ല അഹോദരൻ ഈ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി കാമുകനെ കൂട്ട് പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നിയാസ് അഹമ്മദും സുഹൃത്തുക്കളും ചേർന്നാണ് രാകേഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രാകേഷിനെ കൊലപ്പെടുത്തി മൃദശരീരം പല ഭാഗങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണ സംഘം നിയാസിനെ നേരത്തെ സംശയിച്ചിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലൂടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.